HOME
DETAILS
MAL
സഊദിയിൽ ഇന്ന് 320 കൊവിഡ് രോഗമുക്തി, 338 രോഗബാധ, 5 മരണം
backup
February 27 2021 | 12:02 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 320 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 5 രോഗികൾ മരണപ്പെടുകയും 338 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
നിലവിൽ 2,562 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 475 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. രോഗ ബാധിതരുടെ എണ്ണം തുടർച്ചയായി ഇന്ന് വീണ്ടും വർധിച്ചിട്ടുണ്ട്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,488 ആയും വൈറസ് ബാധിതർ 377,061 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 320 രോഗികൾ രോഗ മുക്തി നേടിയതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 368,011 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."