ആണവായുധങ്ങൾ സജ്ജമാക്കാൻ ഉത്തരവിട്ട് പുടിൻ
മോസ്‌കോ
പോരാട്ടം നാലുനാൾ നീണ്ടിട്ടും ഉക്രൈനെ വരുതിയിലാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ആണവഭീഷണിയുമായി റഷ്യ. ആണവായുധ സേനയെ യുദ്ധസജ്ജമാക്കാൻ ബെലറൂസ് അതിർത്തിയിലെ സൈനിക കമാൻഡിന് പ്രസിഡന്റ് പുടിൻ ഉത്തരവു നൽകി. നാറ്റോയുടെ പ്രകോപനപരമായ പ്രസ്താവനകളുടെയും സാമ്പത്തിക ഉപരോധത്തിന്റെയും പശ്ചാത്തലത്തിലാണിത്. പുടിന്റെ നീക്കത്തെ രൂക്ഷമായി വിമർശിച്ച് യു.എസും നാറ്റോയും രംഗത്തെത്തിയിട്ടുണ്ട്.
അതിനിടെ ഉക്രൈനിൽ റഷ്യൻ സേന കനത്ത തിരിച്ചടി നേരിടുന്നതായി റിപ്പോർട്ടുണ്ട്. റഷ്യയുടെ യുദ്ധതന്ത്രങ്ങൾ പഴഞ്ചനാണെന്ന് ഏറെ കൊട്ടിഘോഷിച്ച് റഷ്യ ഉക്രൈനിലേക്കയച്ച ചെചൻ യുദ്ധപ്രഭു റംസാൻ കദിറോവ് തുറന്നടിച്ചു. മറ്റൊരു ചെചൻ ജനറൽ മഗോമദ് തുഷായേവ് ഉൾപ്പെടെയുള്ള യുദ്ധവീരന്മാരെ ഉക്രൈൻ സേന കൊലപ്പെടുത്തുകയും ചെയ്തു. റഷ്യൻ ടാങ്കുകളെ തടയുന്ന ഉക്രൈൻ ജനത മൂന്നാമതൊരു ടിയാനൻമെൻ പ്രസ്ഥാനത്തിന് തുടക്കമിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."