HOME
DETAILS
MAL
'ഏതു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുന്ന കാലം കഴിഞ്ഞു': കോണ്‍ഗ്രസിനു മുന്നറിയിപ്പുമായി ആന്റണി
backup
February 27 2021 | 15:02 PM
തിരുവനന്തപുരം: ഏതു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുന്ന കാലം കഴിഞ്ഞുവെന്ന് കോണ്‍ഗ്രസിനു മുന്നറിയിപ്പുമായി മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി. പുതുമുഖങ്ങള്‍ ആയാല്‍ മാത്രം പോര, വിശ്വാസ്യതയും വേണം. ജനങ്ങള്‍ക്ക് സ്വീകാര്യരായ ആളുകളെ സ്ഥാനാര്‍ഥികളാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ വേണ്ടെന്നു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗവും തീരുമാനിച്ചു. ആരെയും കെട്ടിയിറക്കാന്‍ അനുവദിക്കില്ല. സിറ്റിങ് എം.എല്‍.എമാര്‍ ഇല്ലാത്ത മണ്ഡലങ്ങളില്‍ പുതുമുഖങ്ങള്‍ക്കു മുന്‍ഗണന നല്‍കും. 40 നും 50 നും ഇടയ്ക്കു പ്രായമുള്ളവരായിരിക്കണം ഏറിയ പങ്കും സ്ഥാനാര്‍ഥികളെന്നും യോഗത്തില്‍ ധാരണയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."