HOME
DETAILS
MAL
പോളണ്ട് അതിർത്തിയിൽ മലയാളികൾക്ക് മർദനം
backup
February 28 2022 | 06:02 AM
കീവ്
ഉക്രൈൻ-പോളണ്ട് അതിർത്തിയായ ഷെയിനി മെഡിക്കയിൽ എത്തിയവർക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മർദനം. മലയാളി വിദ്യാർഥികളടക്കം നിരവധി പേരാണ് ഇവിടെയുള്ളത്. മർദനമേറ്റവരിൽ മലയാളികളുമുണ്ടെന്ന് റിപ്പോർട്ടുണ്ട്. 36 മണിക്കൂറിലേറെയായി വിദ്യാർഥികൾ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. കിലോമീറ്ററുകൾ താണ്ടി കാൽനടയായി വന്ന വിദ്യാർഥികളാണ് അതിർത്തിയിൽ കുടുങ്ങിയത്.
കഴിഞ്ഞ രണ്ട് ദിവസമായി പോളണ്ട് അതിർത്തി വഴിയാണ് യുക്രൈനിൽ നിന്ന് പലരും രക്ഷപ്പെടാൻ ശ്രമിക്കുന്നത്. ഇവിടത്തെ വാർത്താവിനിമയ ബന്ധങ്ങൾ തകരാറിലാണ്. രണ്ട് രാത്രിയായി കടുത്ത തണുപ്പിനിടെ വിദ്യാർഥികളടക്കം നൂറുകണക്കിനുപേരാണ് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നത്.അതിനിടെ അതിർത്തി കടന്നെത്തുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് വിസ വേണ്ടെന്ന് പോളണ്ട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."