ഡ്രൈവറുടെ നട്ടെല്ല് തകര്‍ന്ന സംഭവം: അനേ്വഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു
കൊച്ചി: സ്‌കൂള്‍ ബസ് ഡ്രൈവറുടെ നട്ടെല്ല് തകര്‍ത്ത പൊലിസ് മര്‍ദ്ദനത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി കോശി കൊച്ചി സിറ്റി പൊലിസ് കമ്മിഷണറെ ചുമതലപ്പെടുത്തി.
സെപ്റ്റംബര്‍ 19 ന് രാവിലെ 11 ന് കാക്കനാട് കലക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കണിക്കുമ്പോള്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.
വ്യാജ ആരോപണത്തിന്റെ പേരില്‍ കൊച്ചി നേവല്‍ബേസ് സ്‌കൂളില്‍ ഡ്രൈവറായിരുന്നു കെ എസ് സുരേഷിനെ ഐലന്റ് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഹാര്‍ബര്‍ എസ്.ഐ ജോസഫ് സാജന്‍, അഡീഷണല്‍ എസ. ഐ പ്രകാശന്‍, സി.പി.ഒ രാജീവന്‍ എന്നിവര്‍ ചേര്‍ന്ന് സുരേഷിനെ മര്‍ദ്ദിക്കുകയും നട്ടെല്ലിന് ക്ഷതം ഏല്‍പ്പിക്കുകയും ചെയ്തതായി കമ്മിഷനില്‍ ലഭിച്ച പരാതിയില്‍ പറയുന്നു.
നെട്ടല്ല് തകര്‍തിനെ തുടര്‍ന്ന് ജോലി ചെയ്യാനാവാത്ത അവസ്ഥയിലാണ് സുരേഷ്. സുരേഷിന്റെ ജീവിതം തകര്‍ത്ത പൊലിസുകാരെ സേനയില്‍ നിന്നും പിരിച്ചുവിടണമെന്നാണ് ആവശ്യം. സുരേഷിന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സുരേഷിന് നല്‍കേണ്ട നഷ്ടപരിഹാരത്തെ കുറിച്ച് സര്‍ക്കാരിനു വേണ്ടി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സെപ്റ്റംബര്‍ 19 ന് വിശദീകരണം സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
എതിര്‍കക്ഷികളായ പൊലിസുകാരും അന്നേ ദിവസം ഹാജരായി വിശദീകരണം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ അഭിലാഷ് തോപ്പിലും സുരേഷിന്റെ ഭാര്യ മിനിയും ചേര്‍ന്ന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."