HOME
DETAILS
MAL
2024ല്‍ ട്രംപ് സ്ഥാനാര്‍ഥിയായാല്‍ പിന്തുണയ്ക്കുമെന്നു മിച്ച് മെക്കോണല്‍
backup
February 27 2021 | 16:02 PM
വാഷിങ്ടന്‍: 2024 ല്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഡോണള്‍ഡ് ട്രംപ് മത്സരിക്കുകയാണെങ്കില്‍ അദ്ദേഹത്തെ പൂര്‍ണമായും പിന്തുണക്കുമെന്ന് യുഎസ് സെനറ്റ് മൈനോറട്ടി നേതാവും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സീനിയര്‍ നേതാവുമായ മിച്ച് മെക്കോണല്‍ വ്യക്തമാക്കി.
ജനുവരി ആറിന് കാപ്പിറ്റോള്‍ ആക്രമണത്തില്‍ ട്രംപിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ഇംപീച്ച്മെന്റ് അതിജീവിച്ചാല്‍ പോലും സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ട്രംപിനാണെന്നും, അദ്ദേഹത്തിനെതിരെ കോടതിയില്‍ ക്രിമിനല്‍ കേസുണ്ടാകുമെന്നും പരസ്യമായി പ്രസ്താവിച്ച വ്യക്തിയാണ് മിച്ച് മെക്കോണല്‍. എന്നാല്‍ യുഎസ് സെനറ്റില്‍ ട്രംപിനെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടു വോട്ടു ചെയ്ത സെനറ്റര്‍മാരില്‍ മിച്ച് മെക്കോണലും ഉള്‍പ്പെട്ടിരുന്നു. മിച്ച് മെക്കോണിലിനെ ട്രംപും നിശിതമായി വിമര്‍ശിച്ചിരുന്നു.
മിച്ച് മെക്കോണല്‍ ഫെബ്രുവരി 25 വ്യാഴാഴ്ച നടത്തിയ ഈ പ്രസ്താവനയോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടാത്ത നിലയിലേക്കു എത്തിച്ചേര്‍ന്നിട്ടുണ്ട്.
2012 ലെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് നോമിനിയായിരുന്ന മിറ്റ് റോംനി (യുട്ട സെനറ്റര്‍) പോലും ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രവചിച്ചിട്ടുണ്ട്. രണ്ട് ഇംപീച്ച്മെന്റ് സന്ദര്‍ഭങ്ങളിലും ട്രംപിനെതിരെ വോട്ടു ചെയ്യുകയും, ട്രംമ്പിനെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തിരുന്ന വ്യക്തിയാണ് മിറ്റ് റോംനി. ഞായറാഴ്ച ഒര്‍ലാന്റോയില്‍ നടക്കുന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സ് കഴിയുന്നതോടെ ട്രംപിന്റെ സ്ഥാനാര്‍ഥിത്വം എവിടെ നില്ക്കുന്നുവെന്നു വ്യക്തമാകും.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."