HOME
DETAILS

പ്രബോധനരംഗത്തെ പ്രതിസന്ധികളെ തരണം ചെയ്യണം: ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

  
backup
February 28 2022 | 12:02 PM

sys-campaign-samastha-jifri-muthkkoyathangal-8649788465

എസ്.വൈ.എസ് കാംപയിനിന് തുടക്കമായി

കോഴിക്കോട്: പ്രബോധന രംഗത്തെ പ്രതിസന്ധികളെ തരണം ചെയ്ത് പൂര്‍വികമാതൃക പിന്തുടരണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. എസ്.വൈ.എസ് സംസ്ഥാനകമ്മിറ്റിയുടെ വഹാബിസം, ലിബറലിസം, മതനിരാസം കാംപയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകന്മാര്‍ മുതലുള്ള പ്രബോധകര്‍ ഒരുപാട് ത്യാഗം ചെയ്താണ് ഇസ്ലാമിനെ സമൂഹത്തില്‍ പ്രചരിപ്പിച്ചത്.

സത്യം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ പ്രയാസങ്ങള്‍ സ്വാഭാവികമായും ഉണ്ടാകുമെന്നും തങ്ങള്‍ പറഞ്ഞു. ഇസ്ലാമില്‍ പുതിയ വാദങ്ങളുമായി രംഗത്തുവന്ന വഹാബിസത്തിനെതിരേ സമസ്ത എടുത്ത തീരുമാനങ്ങള്‍ ഇന്നും പ്രസക്തമാണ്. ആ തീരുമാനങ്ങള്‍ ഇക്കാലത്ത് പ്രായോഗികമല്ലെന്ന് പറയുന്നത് അര്‍ഥശൂന്യമാണ്. പൂര്‍വികരുടെ നയനിലപാടുകള്‍ തന്നെയാണ് ഇന്നും നാം പിന്തുടരുന്നത്. സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ മൗനം പാലിക്കുന്നതില്‍ അര്‍ഥമില്ല. സാമൂഹിക അരാജക നിര്‍മിതികള്‍ക്കെതിരേ എക്കാലത്തും നാം പ്രതിരോധിച്ചു നില്‍ക്കേണ്ടതുണ്ടെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി അധ്യക്ഷനായി. മുന്‍ഗാമികളുടെ പാതയില്‍നിന്ന് വ്യതിചലിച്ചാല്‍ സമൂഹത്തില്‍ അതു പ്രശ്‌നങ്ങളുടെ തുടക്കമാകുമെന്നും പൂര്‍വിക മാതൃകയെ മുറുകെപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എസ്.വൈ.എസ് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി കാംപയിന്‍ പദ്ധതി പ്രഖ്യാപനം നടത്തി. ജില്ലാതല സംഗമങ്ങള്‍, 600 പഞ്ചായത്ത്മുനിസിപ്പല്‍ ബോധന സമ്മേളനങ്ങള്‍, ആദര്‍ശ ദശദിന യാത്ര, കാംപസ് ആദര്‍ശ വര്‍ഷ, മണ്ഡലംമേഖലാതല ഡിബേറ്റ് ഗാതറിങ്, 4,000 ആദര്‍ശ അവബോധ സംഗമങ്ങള്‍, ലഘുലേഖ വിതരണം തുടങ്ങിയ വിവിധങ്ങളായ പദ്ധതികള്‍ കാംപയിന്‍ കാലയളവില്‍ നടപ്പാക്കും.

ചടങ്ങില്‍ സുന്നി അഫ്കാറിന്റെ കാംപയിന്‍ സ്‌പെഷല്‍ പതിപ്പ് ജിഫ്രി തങ്ങള്‍ കാടാമ്പുഴ മൂസ ഹാജിക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു.
എസ്.വൈ.എസ് സെക്രട്ടറി കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ ആമുഖഭാഷണം നടത്തി. വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത്, എസ്.വൈ.എസ് വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. എ.എം പരീത്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, അബൂബക്കര്‍ ബാഖവി മലയമ്മ, നാസര്‍ ഫൈസി കൂടത്തായി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ഹസ്സന്‍ ആലങ്കോട്, സി.കെ.കെ മാണിയൂര്‍, കെ.എ റഹ്മാന്‍ ഫൈസി, എ.കെ അബ്ദുല്‍ ബാഖി സംബന്ധിച്ചു. ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി സ്വാഗതവും മുസ്തഫ അഷ്‌റഫി കക്കുപ്പടി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago