'മോദിയുടെ ചിത്രവും ഇ-ഗീതയും പിന്നെ 19 ഉപഗ്രഹങ്ങളും'; പി.എസ്.എല്‍.വി സി-51 വിക്ഷേപിച്ചു
ബംഗളുരു: 19 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി 51 വിക്ഷേപിച്ചു. ഐ.എസ്.ആര്‍.ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യമാണിത്. ബ്രസീലിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയ-ഒന്നിനൊപ്പം 18 ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്.
ഇന്‍ സ്‌പേസിന്റെ (ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍) നാലും എന്‍.എസ്.ഐ.എലിന്റെ (ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ്) 14-ഉം ഉപഗ്രഹങ്ങളാണ് ആമസോണിയ 1 നൊപ്പം വിക്ഷേപിച്ചത്.
ബ്രസീല്‍ തദ്ദേശീയമായി നിര്‍മിച്ച ഒപ്റ്റിക്കല്‍ റിമോര്‍ട്ട് സെന്‍സിങ് ഉപഗ്രഹമായ ആമസോണിയ-1 ആണ് പ്രഥമ വാണീജ്യദൗത്യത്തില്‍ വിക്ഷേപിച്ചത്. ആമസോണ്‍ കാടുകളിലെ വനനശീകരണം കണ്ടുപിടിക്കലാണ് ഈ ഉപഗ്രഹത്തിന്റെ പ്രധാന ജോലി.
ഈ ഉപഗ്രഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഭഗവത്ഗീതയുടെ ഇലക്ട്രോണിക് പതിപ്പ്, ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ ഉള്‍പ്പെടെ രാജ്യത്തെ 5,000-ത്തോളം വ്യക്തികളുടെ പേരുകളും ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."