പശുക്കളെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് തെലങ്കാനയില്‍ എട്ടു മുസ്‌ലിം യുവാക്കള്‍ അറസ്റ്റില്‍
സിദ്ദിപേട്ട്: പശുക്കളെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് തെലങ്കാനയില്‍ എട്ടു മുസ്‌ലിം യുവാക്കള്‍ അറസ്റ്റില്‍. സിദ്ദിപേട്ടിലാണ് സംഭവം. മുഹമ്മദ് സുബൈര്‍, മുഹമ്മദ് ഖാജ, മുഹമ്മദ് സദ്ദാം, മുഹമ്മദ് അറഫാത്ത്, മുഹമ്മദ് റഹീം, മുഹമ്മദ് അര്‍ഷദ്, മുഹമ്മദ് അഫ്‌റാഷ്, മുഹമ്മദ് ജാവിദ് എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി നഗര പ്രാന്തത്തില്‍ ഇവര്‍ 16 പശുക്കളെ കശാപ്പ് ചെയ്‌തെന്നാണ് പൊലിസ് പറയുന്നത്.
68 പശുക്കളെ സിദ്ദിപേട്ടിലേക്ക് കൊണ്ടുവന്നതായും ഇതില്‍ 16 പശുക്കളെ കശാപ്പ് ചെയ്തതായുമാണ് പൊലിസ് നല്‍കിയ വിശദീകരണം. ബാക്കി 52 പശുക്കളെ സ്ഥലത്തുനിന്ന് കണ്ടെത്തുകയും സമീപത്തെ ഗോശാലയിലേക്ക് മാറ്റുകയും ചെയ്‌തെന്നും പൊലിസ് പറയുന്നു.
ധനമന്ത്രി ടി. ഹരീഷ് റാവുവിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു അറസ്റ്റ്. ഇവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."