ചര്‍ച്ച അവസാനിച്ചത് വെടിനിര്‍ത്തലില്‍ ധാരണയാകാതെ; വീണ്ടും കീവില്‍ മൂന്ന് ഉഗ്ര സ്ഫോടനങ്ങള്‍
കിവ്: റഷ്യയും യുക്രെയ്നും നടത്തിയ സമാധാന ചര്‍ച്ചക്കു പിന്നാലെ വീണ്ടും കീവില്‍ ഉഗ്ര സ്ഫോടനങ്ങള്‍. മൂന്ന് ഉഗ്ര സ്ഫോടനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. സ്ഫോടനത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ അറിവായിട്ടില്ല. അഞ്ചര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനചര്‍ച്ച തുടരാന്‍ ധാരണയായിരുന്നു. വെടിനിര്‍ത്തലിന് ധാരണയാകാതെയായിരുന്നു ചര്‍ച്ച അവസാനിച്ചത്. രണ്ടാം റൗണ്ട് ചര്‍ച്ചകള്‍ അടുത്ത ദിവസങ്ങളിലും തുടരുമെന്നതുതന്നെ പ്രതീക്ഷ പകരുന്നതിനിടെയാണ് വീണ്ടും സ്ഫോടനങ്ങളുണ്ടായതെന്ന് വീണ്ടും സമാധാനകാംക്ഷികളെ ഞെട്ടിച്ചിരിക്കുകയാണ്.
റഷ്യ അധിനിവേശം തുടങ്ങി അഞ്ചാം ദിവസമാണ് ചര്‍ച്ച സാധ്യമായത്. റഷ്യന്‍ സേനയുടെ പിന്മാറ്റവും വെടിനിര്ത്തലുമായിരുന്നു ചര്‍ച്ചയുടെ പ്രധാന അജണ്ട. റണ്ടാം റൗണ്ട് ചര്‍ച്ച പോളണ്ട് ബെറാലൂസ് അതിര്‍ത്തിയിലാണ് നടക്കുകയെന്ന് റഷ്യന്‍ പ്രതിനിധികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."