'ലവ് ജിഹാദ് ഉണ്ടെന്ന വാദം അപ്രസക്തം, പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം'; ബിഷപ്പ് യൂഹാനോന്‍ മാര്‍ മിലിത്തിയോസ്
തിരുവനന്തപുരം: കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടെന്ന വാദം അപ്രസക്തമാണെന്ന് തൃശ്ശൂര്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. തെരഞ്ഞെടുപ്പില്‍ ലവ് ജിഹാദും വര്‍ഗീയതയുമായി ബന്ധപ്പെട്ട ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വാസ്തവത്തില്‍ അപ്രസക്തമായ ഒരു വിഷയമായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്. ലോകം മാറി വരികയാണ്. അങ്ങനെയൊരു ലോകത്ത് സ്ത്രീ പുരുഷനും, അല്ലെങ്കില്‍ ആണ്‍ കുട്ടികളും പെണ്‍കുട്ടികളും കാണാനും പരിചയപ്പെടാനും ഉള്ള സാഹചര്യമാണ് ഉള്ളത്. അങ്ങനെയുള്ളവര്‍ അനോന്യം ഇഷ്ടപ്പെടുകയും വിവാഹം ചെയ്യുകയും ചെയ്യുന്നത് സ്വാഭാവികമാണ്.
കേരളത്തിലെ മത സാഹചര്യം പരിശോധിച്ചാല്‍ വ്യത്യസ്ത മതങ്ങളില്‍പെട്ടവര്‍ വിവാഹം കഴിച്ചാല്‍ ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ഏതെങ്കിലും ഒരു മതത്തില്‍ ചേരും. ചേരാതെയുമിരിക്കും. പക്ഷെ ഇതിനെ ലവ് ജിഹാദെന്ന് വിളിക്കാന്‍ പറ്റില്ല,' യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.
പെണ്‍കുട്ടികളും ആണ്‍കുട്ടികളും അനോന്യം കാണട്ടെ, അവര്‍ക്കിഷ്ടപ്പെട്ട ജീവിതം ജീവിക്കട്ടെ. മതത്തില്‍ ചേരാന്‍ താത്പര്യമുണ്ടെങ്കില്‍ അങ്ങനെ ജീവിക്കട്ടെ, അതല്ല, മതമില്ലാതെ ഇന്ന് ധാരാളം പേര്‍ ജീവിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
'ഉദ്ദേശം രാഷ്ട്രീയമാണ്. നമ്മുടെ നിലപാടില്‍ ഉറച്ച് നില്‍ക്കാതെ ഓരോരോ സന്ദര്‍ഭത്തില്‍ രാഷ്ട്രീയ താത്പര്യത്തിനായോ, സാമൂഹ്യ താത്പര്യത്തിനായോ, സാമ്പത്തിക താത്പര്യത്തിനായോ ഒരു പേരുണ്ടാക്കി, അതിലേക്ക് സകലതും കൊണ്ട് വന്ന് രാഷ്ട്രീയമോ സാമുദായികമോ ആയ നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നത് ഒരിക്കലും ഗുണകരമല്ല,' അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."