HOME
DETAILS

സഊദിയിൽ പുതിയ ഗാർഹിക തൊഴിൽ വ്യവസ്ഥകൾ നടപ്പിലാക്കുന്നു

  
backup
March 01 2022 | 05:03 AM

8953-563875254


അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്
ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെ ഗാർഹിക തൊഴിലാളികൾക്ക് കൂടുതൽ ആനുകൂല്യങ്ങളും അവകാശങ്ങളും നൽകുന്ന പുതിയ വ്യവസ്ഥ നടപ്പിലാക്കുന്നു. തൊഴിൽ സംവിധാനം, അവകാശങ്ങൾ, കടമകൾ എന്നിവയിൽ പുതിയ നിയന്ത്രണം നടപ്പിലാക്കാനാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഒരുങ്ങുന്നത്. മറ്റു തൊഴിൽ മേഖലകൾ പോലെ തൊഴിൽ കരാറും മറ്റു ആനുകൂല്യങ്ങളും ഇനി ഇവർക്കും ലഭ്യമാകും. ഇതോടൊപ്പം ആഴ്ചയിലുള്ള അവധി, വാർഷിക അവധി, സേവനാന്തര ആനുകൂല്യങ്ങൾ തുടങ്ങി ഗാർഹിക തൊഴിലാളികൾക്ക് നിരവധി ആനൂകൂല്യങ്ങൾ അനുവദിക്കുന്നതാണ് പുതിയ തൊഴിൽ വ്യവസ്ഥ.


കൂടാതെ അധിക സമയം തൊഴിലെടുപ്പിക്കുന്നതും, മറ്റുള്ളവർക്ക് വേണ്ടി തൊഴിലെടുക്കാൻ ഗാർഹിക തൊഴിലാളികളെ പ്രേരിപ്പിക്കുന്നതും, അധിക സമയത്തിന് നൽകേണ്ട വേതനത്തെ കുറിച്ചും, ഇൻഷൂറൻസിനെ കുറിച്ചും അധിക ജോലി സമയത്തെ സംബന്ധിച്ചും പുതിയ നിയമങ്ങളിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഗാർഹിക തൊഴിലാളി നിർവഹിക്കാൻ ബാധ്യസ്ഥനായ ജോലിയുടെ തരം, വേതനം എന്നിവ വ്യക്തമാക്കുന്ന, ഈ നിയന്ത്രണത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമല്ലാത്ത രീതിയിൽ ഇരു കക്ഷികളും കരാറിൽ ഒപ്പ് വെക്കണം, ശമ്പളം ബാങ്ക് മുഖേന നൽകണം, ആഴ്ചയിൽ വിശ്രമം, വാർഷിക അവധി, സേവനാനന്തര ഗ്രാറ്റുവിറ്റി, ഗാർഹിക തൊഴിലാളികളുടെ ജോലിക്കുള്ള പുതിയ നിയന്ത്രണങ്ങൾ എന്നിവയും ബാധകമാകും.


21 വയസിന് താഴെയുള്ളവരെ വീട്ടു ജോലിക്കാരായി വെക്കാൻ പാടില്ല. തൊഴിലുടമ ഒരു വീട്ടുജോലിക്കാരനെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യാനോ അല്ലെങ്കിൽ ജോലി കരാറിലും റസിഡൻസ് പെർമിറ്റിലും രേഖപ്പെടുത്തിയിട്ടുള്ള തൊഴിലിന് പുറമെയുള്ള ജോലിക്ക് നിയോഗിക്കരുത്.
തൊഴിലുടമയോടും കുടുംബത്തോടും തൊഴിലാളി നല്ല നിലയിൽ പെരുമാറണം, ഉപദ്രവിക്കുകയോ അക്രമാസക്തമായ പ്രവൃത്തികൾ ചെയ്യുകയോ ചെയ്യരുത്, തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും വീട്ടിലെ ആളുകളുടെയും രഹസ്യങ്ങൾ സൂക്ഷിക്കുക, അത് മറ്റുള്ളവരോട് പറയാതിരിക്കുക, നിയമാനുസൃതമായ കാരണമില്ലാതെ ജോലി ചെയ്യാൻ വിസമ്മതിക്കുകയോ ജോലി ഉപേക്ഷിക്കുകയോ ചെയ്യരുത്, തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും അന്തസ്സിനെ ബാധിക്കുന്ന തരത്തിലോ, അവരുടെ കാര്യങ്ങളിലോ ഇടപെടരുത്.
ഇസ്‌ലാമിക മൂല്യങ്ങൾ മാനിക്കുക, രാജ്യത്ത് നിലവിലുള്ള നിയന്ത്രണങ്ങൾ, സഊദി സമൂഹത്തിന്റെ ആചാരങ്ങളും അതിന്റെ പാരമ്പര്യങ്ങളും പാലിക്കുക, കുടുംബത്തിന് ഹാനികരമായ ഒരു പ്രവർത്തനത്തിലും ഏർപ്പെടാതിരിക്കുക തുടങ്ങിയ കാര്യങ്ങളും പാലിക്കപ്പെടണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  a month ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago