HOME
DETAILS

മൂന്നുപേർ ആത്മഹത്യയ്ക്ക് റെഡിയാണ്, രണ്ടുപേർ കൂടി മുന്നോട്ടു വരണം.... സമരത്തിനിടെ 'ആത്മഹത്യാ ഭീഷണി'; പാഞ്ഞെത്തി ഫയർഫോഴ്സ്

  
backup
March 01 2022 | 05:03 AM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%aa%e0%b5%87%e0%b5%bc-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95


സെക്രട്ടേറിയറ്റിനു മുന്നിൽ
അരങ്ങേറിയത്
നാടകീയ രംഗങ്ങൾ
തിരുവനന്തപുരം
ഭിന്നശേഷിക്കാർ സെക്രട്ടേറിയറ്റിനു മുന്നിൽ തുടങ്ങിയ അനിശ്ചിതകാല സമരത്തിനിടെ നാടകീയ രംഗങ്ങൾ. ഇന്നലെ സമരത്തിനിടെ ' മൂന്ന് പേർ ആത്മഹത്യയ്ക്ക് റെഡിയാണ്... രണ്ടു പേർ കൂടി മുന്നോട്ടു വരണം. പെട്രോൾ വാങ്ങാൻ പോയിട്ടുണ്ട് 'എന്നു സമരക്കാർ മൈക്കിൽ അനൗൺസ് ചെയ്തതാണ് നാടകീയ രംഗങ്ങൾക്കിടയാക്കിയത്. അപകടം മണത്ത് പൊലിസ് ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. ഫയർഫോഴ്‌സ് യൂനിറ്റും കൂടുതൽ പൊലിസും സ്ഥലത്തെത്തി. ഇതിനിടയിൽ സമരക്കാരിൽ ഒരാൾ പൊലിസ് ബാരിക്കേഡിനു മുകളിൽ കയറി ഇരിപ്പായി. സംഘർഷഭരിതമായ അന്തരീക്ഷത്തിനിടെ പൊലിസ് ഉദ്യോഗസ്ഥർ സമരക്കാരുടെ നേതാക്കളുമായി സംസാരിച്ചതിനെ തുടർന്നാണ് പിരിമുറുക്കത്തിന് അയവുവന്നത്. നേരത്തെ സെക്രട്ടേറിയറ്റിലേക്ക് പ്രകടനമായി വരുന്നതിനിടെ, ബസ് മുന്നോട്ടെടുത്തത് സമരക്കാരെ പ്രകോപിപ്പിച്ചിരുന്നു. തുടർന്ന് ഇവർ് സെക്രട്ടേറിയറ്റിനു മുന്നിലെ എം.ജി റോഡ് പൂർണമായും ഉപരോധിച്ചു. എം.ജി റോഡിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടായതിനെ തുടർന്ന് പൊലിസ് ഇടപെട്ടാണ് ഉപരോധം അവസാനിപ്പിച്ചത്.
നിയമനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉന്നയിച്ചാണ് താൽക്കാലിക ജോലിക്കാരായ ഭിന്നശേഷിക്കാരുടെ സംയുക്തകൂട്ടായ്മ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടങ്ങിയത്. സംഘട രക്ഷാധികാരി അബ്ദുൽഷുക്കൂർ സമരം ഉദ്ഘാടനം ചെയ്തു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ മുഖേന താൽക്കാലിക ജോലി ചെയ്ത് പിരിച്ചുവിടപ്പെട്ട ഭിന്നശേഷിക്കാരെ പുനർനിയമനം നൽകി സ്ഥിരപ്പെടുത്തണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago