സബ് ജയിലില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി സൂചന
മാന്നാര്‍: മാവേലിക്കര സബ് ജയിലില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി സൂചന. സംഭവം പുറത്തറിയിക്കാതെ ജയിലധികൃതര്‍.
കഴിഞ്ഞ എട്ട് മാസമായി സബ് ജയിലില്‍ കഴിഞ്ഞു വന്നിരുന്ന ചവറ കൊറ്റംകുളങ്ങര വെട്ടിത്തറയില്‍ വീട്ടില്‍ വെട്ടിത്തറ ഉണ്ണി എന്നറിയപ്പെടുന്ന ഉണ്ണികൃഷ്ണന്‍ (42) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാള്‍ അമിതമായി ഗുളികകള്‍ കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്നു പറയപ്പെടുന്നു. കഴിഞ്ഞ ജനുവരി രണ്ടിനാണ് ആയുധം കൈവശം സൂക്ഷിച്ച കേസിലും പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിലുമായാണ് ഇയാളെ ജയിലില്‍ എത്തിച്ചത്.
അസാധാരണമായ കുറ്റകൃത്യ വാസനയുള്ള കൊടും ക്രിമിനലാണിയാളെന്ന് പൊലിസ് അന്ന അഭിപ്രായപ്പെട്ടിരുന്നു. ഉണ്ണികൃഷ്ണന്‍ ബ്ലേഡ് പലിശക്ക് പണം കടം കൊടുക്കുന്ന ബിസിനസ് നടത്തി വന്നിരുന്നയാളാണ്. 1992 മുതല്‍ വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട.് പെണ്‍വാണിഭം ബലാല്‍സംഗം പൊലിസ് ഉദ്യോഗസ്ഥര്‍ക്കു നേരേയുള്ള ആക്രമണം ഉള്‍പ്പടെ നാല്‍പതോളം കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ഇയാള്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചട്ടങ്ങള്‍ മറികടന്നാണ് അധികൃതര്‍ ഇയാളെ മാവേലിക്കര സബ് ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."