HOME
DETAILS
MAL
കോണ്‍ഗ്രസ് പുനഃസംഘടന നിര്‍ത്തിവയ്ക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം; അതൃപ്തിയുമായി പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും
backup
March 01 2022 | 06:03 AM
തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടന നിര്‍ത്തി വയ്ക്കാന്‍ ഹൈക്കമാന്റ് നിര്‍ദേശിച്ചു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കെ പി സി സി അധ്യക്ഷന്‍ കെ.സുധാകരന് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്കി. എം പി മാര്‍ പരാതി ഉന്നയിച്ച പശ്ചാതലത്തിലാണ് നിര്‍ദേശം. പുന:സംഘടന ചര്‍ച്ചകളില്‍ എം പിമാരെ ഉള്‍പ്പെടുത്തിയില്ലെന്നായിരുന്നു ഉയര്‍ന്ന പരാതി.
അതേസമയം ഹൈക്കമാന്‍ഡ് നിര്‍ദേശത്തില്‍ അതൃപ്തിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും രംഗത്ത്. പുനഃസംഘടനയുമായി മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."