ചന്ദ്രബാബു നായിഡു പൊലിസ് കസ്റ്റഡിയില്‍
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ചിറ്റൂര്‍ ജില്ലയിലേക്ക് എത്തിയ നായിഡുവിനെ റെനിഗുണ്ട പൊലിസ് തിരുപ്പതി വിമാനത്താവളത്തിലെത്തി തടയുകയായിരുന്നു.
ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നായിഡു. പരിപാടികള്‍ക്ക് പൊലിസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു.
വിമാനത്താവളത്തിന് പുറത്തേക്കിറങ്ങാന്‍ നായിഡു ശ്രമിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല. തുടര്‍ന്ന് നായിഡു വിമാനത്താവളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പ്രതിഷേധം മുക്കാല്‍ മണിക്കൂറോളം നീണ്ടുനിന്നു.
'എന്താണിത്, കലക്ടറെ കാണാനുള്ള അവകാശം എനിക്കില്ലേ? എന്താണ് ഈ രാജ്യത്ത് സംഭവിക്കുന്നത്. 14 വര്‍ഷം മുഖ്യമന്ത്രിയായിരുന്നു ഞാന്‍. ഇപ്പോള്‍ പ്രതിപക്ഷ നേതാവാണ്. എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ തടഞ്ഞത്? നിങ്ങള്‍ എനിക്ക് അനുമതി നല്‍കിയില്ല. ഞാന്‍ ഇവിടെ തന്നെ ഇരിക്കും' നായിഡു പൊലീസിനോട് പറഞ്ഞു.
We will not be stopped.
— N Chandrababu Naidu (@ncbn) March 1, 2021
We will not be silenced.
Your fear-driven, state-sponsored vendetta won't stop me from reaching out to my people.
Grow up, @ysjagan #Chittoor #AndhraPradesh pic.twitter.com/N6fJP7qSaJ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."