അരൂര്‍, അരൂക്കുറ്റി മേഖലയിലെ എ.ടി.എം കൗണ്ടറുകളില്‍ സുരക്ഷാ ജീവനക്കാരില്ല
പൂച്ചാക്കല്‍: പൊതുമേഖല ബാങ്കുകളുടേത് ഉള്‍പ്പെടെയുള്ള അരൂരിലെയും അരൂക്കുറ്റിയിലെയും നൂറിലേ എ.ടി.എം കൗണ്ടറുകളില്‍ സുരക്ഷാ ജീവനക്കാരില്ല.
ഏറ്റവും അധികം പണമിടപാട് നടക്കുന്ന ബാങ്കുകളുടെ എ.ടി.എം കൗണ്ടറുകള്‍ക്കാണ് കൂടുതലും സുരക്ഷാ ജീവനക്കാര്‍ ഇല്ലാത്തത്.
തിരുവനന്തപുരത്ത് നടന്ന ഹൈടെക് എ.ടി.എം തട്ടിപ്പിനെ തുടര്‍ന്ന് അരൂക്കുറ്റിയിലും അരൂരിലുമടക്കം പൊലിസ് പരിശോധന നടത്തി. ജില്ലയിലെ ഭൂരിഭാഗം എ.ടി.എം കൗണ്ടറുകളിലും നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, ഭൂരിഭാഗവും തകരാറായതാണെന്ന് പറയുന്നു. എ.ടി.എം കൗണ്ടറുകളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി എല്ലാ എ.ടി.എം കൗണ്ടറുകളിലും സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണമെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍,മ ിക്ക ബാങ്കുകളും ഇത് പാലിച്ചില്ല.
സുരക്ഷയില്ലാത്ത എ.ടി.എം കൗണ്ടറുകളാണ് കൂടുതലും കാണുന്നത്. വാതില്‍ ലോക്ക് ചെയ്യുന്ന സംവിധാനം പോലുമില്ല. മിക്ക ബാങ്കകളും സുരക്ഷ ചുമതല സ്വകാര്യ സെക്യൂരിറ്റി ഏജസികള്‍ക്ക് കരാര്‍ നല്‍കിയിരിക്കുകയാണ്. സ്വകാര്യ ഏജന്‍സികള്‍ നിയമിക്കുന്ന ഗാര്‍ഡുമാരില്‍ പലരും രാത്രി പതിനൊന്ന് കഴിഞ്ഞാല്‍ സ്ഥലം വിടുന്നവരാണെന്നാണ് പൊലിസ് റിപോര്‍ട്ട്.
അരൂക്കുറ്റി, പൂച്ചാക്കാല്‍ പോലുള്ള ഗ്രാമീണ മേഖലയിലാണ് സുരക്ഷാ ജീവനക്കാര്‍ ഏറ്റവും കുറവ്. എ.ടി.എം നീരീക്ഷണ കാമറകള്‍ പരിശോധിച്ച് അസാധാരണമായി വല്ലതും ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്ന് അധികൃതര്‍ക്ക് പൊലിസ് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."