പ്രവാസി ചാരിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കാര്‍ഡ് വിതരണവും സാധു പെണ്‍കുട്ടിയുടെ വിവാഹവും നടത്തി
കായംകുളം: കായംകുളം പ്രവാസി ചാരിറ്റിയുടെ നേതൃത്വത്തില്‍ അഞ്ചാമത് മെഡിക്കല്‍ കാര്‍ഡ് വിതരണവും സാധു പെണ്‍കുട്ടിയുടെ വിവാഹവും നടത്തി. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് 125 ഓളം രോഗികള്‍ക്ക് പ്രതിമാസം 1000 രൂപ മുതല്‍ 1500 രൂപ വരെ ചിലവു വരുന്ന സൗജന്യ മരുന്നു ലഭിക്കാനുള്ള മെഡിക്കല്‍ കാര്‍ഡ് വിതരണം നടത്തുന്നത്.
കാര്‍ഡ് വിതരണം സിനിമാതാരം മാധവന്‍ നിര്‍വഹിച്ചു. ഇതോടൊപ്പം സാധു പെണ്‍കുട്ടിയുടെ വിവാഹവും നടത്തി. കൃഷ്ണപുരം സ്വദേശി അഞ്ജിതയുടെ കഴുത്തില്‍ കാപ്പില്‍ മേക്ക് സ്വദേശിയായ രതീഷ് വരണമാല്യം ചാര്‍ത്തി.
2015 ല്‍ നടന്ന മെഡിക്കല്‍ കാര്‍ഡ് വിതരണ വേദിയില്‍ പ്രഖ്യാപിച്ചതിലൂടെയാണ് ഒരു സാധു പെണ്‍കുട്ടിയുടെ ജീവിത മോഹത്തിന് കായംകുളം പ്രവാസി ചാരിറ്റി വഴിതെളിച്ചതെന്നും തുടര്‍ന്ന് വരും വര്‍ഷവും ഒരു സാധു പെണ്‍കുട്ടിയുടെ വിവാഹം നടത്തുമെന്ന് ചാരിറ്റി ചെയര്‍മാന്‍ എബി ഷാഹുല്‍ഹമീദ് അറിയിച്ചു. ദമാമില്‍ ജോലിചെയ്യുന്ന കായംകുളം നിവാസികളുടെ മാസശമ്പളത്തില്‍ നിന്നുമുള്ള ഒരു വിഹിതമാണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെയ്ക്കുന്നത്.
മജ്‌ലിസ് ജനറല്‍ സെക്രട്ടറി എ താഹ മുസ്‌ലിയാര്‍, ആധ്യത്മിക പ്രഭാഷകന്‍ പള്ളിക്കല്‍സുനില്‍, ചേതന ഡയറക്ടര്‍ ഫാദര്‍ ബിന്നി നെടുംപുറത്ത്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ കെ.കെ അനില്‍കുമാര്‍, ഡി അശ്വനിദേവ്, സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എ റഹിം, സി.പി.എം ലോക്കല്‍ സെക്രട്ടറി ബി ജയചന്ദ്രന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശ്രീജിത് പത്തിയൂര്‍, സാമൂഹിക പ്രവര്‍ത്തകന്‍ അബ്ബാ മോഹനന്‍ എന്നിവര്‍ വിവാഹ ചടങ്ങില്‍ സാന്നിധ്യം അറിയിച്ചു. വൈകിട്ട് 4.30 ന് നടന്ന മെഡിക്കല്‍ കാര്‍ഡ് വിതരണവും വാര്‍ഷിക സമ്മേളനവും പ്രശസ്ത സാമൂഹിക പ്രവര്‍ത്തകന്‍ ഡോ. രജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. ചാരിറ്റി ചെയര്‍മാന്‍ എബി ഷാഹുല്‍ ഹമീദ് അധ്യക്ഷനായി. ചടങ്ങില്‍ ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ മുഖ്യ പ്രഭാഷണം നടത്തി.
വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം കായംകുളം നഗരസഭാ ചെയര്‍മാര്‍ എന്‍ ശിവദാസന്‍ നിര്‍വഹിച്ചു. ചാരിറ്റി മെമ്പര്‍ കിഷോര്‍ ഭക്ത, പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി പ്രഭാകരന്‍, കൗണ്‍സിലര്‍മാരായ പാലമുറ്റത്ത് വിജയകുമാര്‍, എ ഇര്‍ഷാദ്, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ഇ സെമീര്‍, കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം ഷാഹുല്‍ ഹമീദ് നമ്പലശ്ശേരി, ഒ ഹാരീസ്, സജീവ് തവക്കല്‍, മുഹമ്മദ് ജസ്സില്‍, നവാസ് യൂസഫ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."