HOME
DETAILS

കോൺഗ്രസിനെ തൊടാതെ യെച്ചൂരിയുടെ ഉദ്ഘാടന പ്രസംഗം; ഉക്രൈനു നേരെ റഷ്യ സങ്കുചിത ദേശീയവാദം പ്രയോഗിക്കുന്നു

  
backup
March 02 2022 | 04:03 AM

563-587424532

 

പ്രത്യേക ലേഖകൻ
കൊച്ചി
കേരളത്തിൽ സി.പി.എമ്മിന്റെ മുഖ്യശത്രു കോൺഗ്രസാണെങ്കിലും പാർട്ടിയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയ പ്രസംഗത്തിലെവിടെയും കോൺഗ്രസിനെ പരാമർശിച്ചില്ല. കോൺഗ്രസ് ബന്ധം സംബന്ധിച്ച് യെച്ചൂരിയടക്കമുള്ള ചില ദേശീയ നേതാക്കളും കേരള ഘടകവും തമ്മിൽ രൂക്ഷമായ അഭിപ്രായഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോൺഗ്രസിനെ തൊടാതെയുള്ള യെച്ചൂരിയുടെ പ്രസംഗം.


പ്രസംഗത്തിലുടനീളം കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനെ ആക്രമിക്കുകയായിരുന്നു യെച്ചൂരി. ഒപ്പം അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരേയുമുണ്ടായിരുന്നു വിമർശനം. രണ്ടിനെയും ബന്ധിപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. അമേരിക്കൻ സാമ്രാജ്യത്വത്തോട് വിധേയത്വമുള്ള രാജ്യമാക്കി ഇന്ത്യയെ മാറ്റാൻ മോദി ഭരണകൂടം ശ്രമിക്കുന്നു എന്ന് അദ്ദേഹം ആരോപിച്ചു.
ഇതിനിടെ കോൺഗ്രസുമായുള്ള സഹകരണത്തെക്കുറിച്ച് യെച്ചൂരി പറയാതെ പറയുകയും ചെയ്തു. ബി.ജെ.പിക്കെതിരേ എല്ലാ ജനാധിപത്യ ശക്തികളെയും ഒരുമിപ്പിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പുകൾ വരുമ്പോൾ ബി.ജെ.പി വിരുദ്ധ വോട്ടുകൾ പരമാവധി ഏകോപിപ്പിക്കണമെന്നും യെച്ചൂരി പറഞ്ഞു.


അമേരിക്കയുടെ ജൂനിയർ പ്രതിനിധിയാക്കി ഇന്ത്യയെ മാറ്റാനുള്ള ശ്രമത്തിലാണ് മോദി സർക്കാർ. ജമ്മു കശ്മിരിനെ ഇല്ലാതാക്കി. പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നു. തെരഞ്ഞെടുപ്പ് കമ്മിഷനെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നു. ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരേ വിശാലമായ ഇടതു മതേതര ജനാധിപത്യ ഐക്യം ശക്തിപ്പെടുത്താൻ ബദൽനയം ആവശ്യമാണ്. ശാസ്ത്രബോധത്തെയും ചരിത്രബോധത്തെയും നിരാകരിച്ച് മനുസ്മൃതി നടപ്പിലാക്കാൻ ശ്രമിക്കുന്ന ബി.ജെ.പി സർക്കാരിന്റെ നടപടികളെ പ്രത്യയശാസ്ത്രപരമായി നേരിടേണ്ടതുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദുപുരാണത്തിലെ സങ്കൽപങ്ങളെ ചരിത്രത്തിന് പകരമായി അവതരിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്.ഉക്രൈനു നേരെയുള്ള ആക്രമണത്തിൽ റഷ്യ സങ്കുചിത ദേശീയവാദം പ്രയോഗിക്കുകയാണ്. ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിൽ കേന്ദ്ര ഭരണകൂടം പരാജയപ്പെട്ടെന്നും സീതാറാം യെച്ചൂരി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  24 days ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  24 days ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  24 days ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  24 days ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  24 days ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  24 days ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  24 days ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  24 days ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  24 days ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  25 days ago