ചന്ദ്രശേഖര്‍ ആസാദിനെ നെഹ്റു കൊല്ലിച്ചു; വിചിത്ര വാദവുമായി ബി.ജെ.പി എം.എല്‍.എ
ജയ്പൂര്‍: സ്വാതന്ത്ര്യ സമരത്തിലെ യുവരക്തം ചന്ദ്രശേഖര്‍ ആസാദിനെ നെഹ്റു കൊല്ലിച്ചതാണെന്ന വാദവുമായി ബി.ജെ.പി എം.എല്‍.എ. രാജസ്ഥാനിലെ ബി.ജെ.പി ജനറല്‍ സെക്രട്ടറി കൂടിയായ മദന്‍ ദിലാവര്‍ എം.എല്‍.എയാണ് വിചിത്ര വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
ബ്രിട്ടീഷുകാര്‍ക്കെതിരെ വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ ചന്ദ്രശേഖര്‍ ആസാദിനു പണം ആവശ്യമായി വന്നു. പണത്തിനദ്ദേഹം സമീപിച്ചത് നെഹ്റുവിനെയായിരുന്നുവെന്നും മദന്‍ ദിലാവര്‍ പറയുന്നു.
1200 രൂപ ആസാദ് ആവശ്യപ്പെട്ടു. പണം ശരിയാക്കി തരാമെന്നു നെഹ്റു ഉറപ്പു കൊടുത്തു. പണം വാങ്ങാനായി ഒരു പാര്‍ക്കിനു സമീപം കാത്തു നില്‍ക്കാനും നിര്‍ദേശിച്ചു. അതിനുശേഷം പൊലിസിനു വിവരം കൈമാറി. പൊലിസ് വളഞ്ഞതോടെ അവരില്‍ ചിലരെ വെടിവച്ചിട്ടശേഷം പിടിക്കപ്പെടുമെന്നായപ്പോള്‍ ആസാദ് സ്വയം വെടിവച്ചു മരിക്കുകയായിരുന്നുവെന്നും ദിലാവര്‍ പറയുന്നു.
അതേ സമയം മദന്‍ ദിലാവറിനു ബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്നു കോണ്‍ഗ്രസ് പ്രതികരിച്ചു.
ചന്ദ്രശേഖര്‍ ആസാദ് 1931 ഫെബ്രുവരി 27ന് അലഹബാദിലെ ആല്‍ഫ്രഡ് പാര്‍ക്കില്‍ വെച്ചാണ് ബ്രിട്ടിഷ് പൊലിസുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്. മുന്‍പ് ആസാദിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന വീരഭദ്ര തിവാരി അദ്ദേഹത്തെ ഒറ്റുകൊടുക്കുകയായിരുന്നുവെന്നതാണ് ചരിത്രം. ഈ പാര്‍ക്കിന്നു അറിയപ്പെടുന്നത് ആസാദ് പാര്‍ക്ക് എന്ന പേരിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."