കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമമെന്ന് കോടിയേരി
കൊച്ചി
കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടക്കുന്നതായി കോടിയേരി ബാലകൃഷ്ണൻ. ആർ.എസ്.എസിൻ്റെ നേതൃത്വത്തിൽ ഹിന്ദുത്വ വർഗീയത ശക്തിപ്പെടുത്താൻ നീക്കം നടക്കുമ്പോൾ മതന്യൂനപക്ഷങ്ങൾക്കിടയിൽ തീവ്രവാദം ശക്തമാക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നതായും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ കലാപം സൃഷ്ടിക്കണമെന്നാണ് ഇത്തരം മുന്നണികൾ കണക്കുകൂട്ടിയിട്ടുള്ളത്. എന്നാൽ ഇടതുപക്ഷം കേരളം ഭരിക്കുന്നതുകൊണ്ട് മാത്രമാണ് അതു നടക്കാത്തത്. ഇടതുപക്ഷ അടിത്തറ തകർത്ത് വലതുപക്ഷം മേൽക്കൈ നേടാനുള്ള ശ്രമം നടത്തുന്നുണ്ട്. ജമാഅത്തെ ഇസ്ലാമി ഉദ്ദേശിക്കുന്നത് ഒരു വർഗീയ ധ്രുവീകരണമാണെന്നും കോടിയേരി വ്യക്തമാക്കി.
എസ്.ഡി.പി.ഐ ആർ.എസ്.എസ് പ്രവർത്തിക്കുന്നതുപോലെ ആയുധപരിശീലനവും മറ്റ് സംവിധാനവും ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്നുണ്ട്. ആർ.എസ്.എസുകാർക്കിടയിൽ 3000 പേർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. സി.പി.എം പ്രവർത്തകരെ അക്രമിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ആർ.എസ്.എസും എസ്.ഡി.പി.ഐയും നടത്തിവരുന്നത്. ഇത് ഗൗരവമായി കാണുമെന്നും കോടിയേരി പറഞ്ഞു. പാർട്ടിയിലെ വിഭാഗീയത അവസാനിച്ചു. ആലപ്പുഴയിലേത് വ്യക്തികേന്ദ്രീകതമായ പ്രാദേശിക പ്രശ്നം മാത്രമാണ്. ഐ.എൻ.എല്ലിലെ ആഭ്യന്തര പ്രശ്നങ്ങൾ അവസാനിപ്പിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. അത് മുന്നണിക്ക് കോട്ടംതട്ടിയാൽ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."