കെഎംസിസി പ്രസ്ഥാനം പ്രവാസ ലോകത്തെ സഹജീവി സ്നേഹത്തിന്‍റെ ഉദാത്ത മാതൃക: മുനവ്വറലി ശിഹാബ് തങ്ങള്‍
അൽഖോബാർ: കെഎംസിസിയുടെ തണല്‍ പ്രവാസ ലോകത്തെ സഹജീവി സ്നേഹത്തിന്‍റെ ഉദാത്ത മാതൃകയാണെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. സഊദി കെ.എം.സി.സി.യുടെ ജനകീയ പദ്ധതിയായ സാമൂഹ്യ സുരക്ഷാ പദ്ദതി 2020 വര്‍ഷത്തില്‍ അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ അംഗമായിരിക്കെ ഹൃദയാഘാതം മൂലം മരണപ്പെട്ട കോതമംഗലം പല്ലാരിമംഗലം പെരുമ്പിംചാലില്‍ ഷെഫീഖിന്‍റെ കുടുംബത്തിന് മരണാന്തര ആനുകൂല്യമായ ആറുലക്ഷം രൂപയുടെ ചെക്ക് കോതമംഗലത്ത് വെച്ച് ഷെഫീഖിന്‍റെ പിതാവ് അബ്ദുല്‍ കരീമിന് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ത് വര്‍ഷമായി അല്‍കോബാറിലെ റാക്കയില്‍ സ്വകാരി ടാക്സി കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഷെഫീഖ് നാല് മാസങ്ങള്‍ക്ക് മുന്‍പാണ് ദമ്മാമില്‍ മരണപ്പെട്ടത്.
സഊദി കെഎംസിസി കേരളാ ട്രസ്റ്റിനു കീഴില്‍ എട്ടു വര്‍ഷമായി നടന്നു വരുന്ന സുരക്ഷാ പദ്ധതിയില്‍ നിന്നും കുടുംബനാഥന്‍റെ വേര്പാടിലൂടെ അനാഥമായ നൂറു കണക്കിന് കുടുംബങ്ങള്‍ക്കും മാരക രോഗങ്ങള്‍ ബാധിച്ചു ഭരിച്ച ചികിത്സാ ചെലവുകള്‍ വന്ന പ്രവാസികളായ ആയിരങ്ങള്‍ക്ക് പത്ത് കോടിയിലേറെ രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തതായി ചടങ്ങില്‍ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ച ദമാം എറണാകുളം ജില്ലാ കെഎംസിസി പ്രസിഡണ്ട് മുസ്തഫാ കമാല്‍ അറിയിച്ചു. പത്രപ്രവർത്തകൻ സി.പി.സൈതലവി, ടി.എ.അഹമ്മദ് കബീര്‍, കെ എം അബ്ദുല്‍ മജീദ്, എം.പി.അബ്ദുല്‍ ഖാദര്‍, ദേശീയ സമിതി അംഗം അഡ്വ. കെ.എം.ഹസൈനാര്‍, ഇബ്രാഹീം കവലയില്‍, പി.കെ.മൊയ്തു, പി.എം.മൈതീന്‍, സക്കരിയ ജില്ലാ യു.ഡി്എഫ് കണ്‍വീനര്‍ ഷിബു തെക്കും പുറം, പി പി ഉതുപ്പാന്‍, വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ: സാജിദാ സിദ്ധീഖ്, കെ.എം. ആസാദ്, കെ എം കുഞ്ഞുബാവ, പി എം എ കരീം, പ്രവാസി ലീഗ് നേതാക്കളായ കെ.എം ബാവു,എ എം അലി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."