സ്ഥാപനങ്ങൾ ഒറ്റയടിക്ക് റദ്ദാക്കാനുള്ള നടപടികൾ പ്രാബല്യത്തിൽ, നിരവധി സ്ഥാപനങ്ങൾക്ക് ഭീഷണിയാകും
റിയാദ്: സ്ഥാപനങ്ങൾ ഒറ്റയടിക്ക് റദ്ദാക്കാനുള്ള അംഗീകാരം നൽകുന്ന നടപടികൾ പ്രാബല്യത്തിലായി. ഇതോടെ സ്പോൺസർമാർക്ക് സ്ഥാപനങ്ങൾ വളരെ എളുപ്പത്തിൽ ഓൺലൈൻ വഴി റദ്ദാക്കാനാകും. നിലവിലെ ബിനാമി ബിസിനസിനെതിരെ കൈകൊള്ളുന്ന ശക്തമായ നടപടികൾക്കിടയിൽ ഇത് നിരവധി സ്ഥാപനങ്ങൾക്ക് ഭീഷണിയാകും.
വാണിജ്യ സ്ഥാപനങ്ങളുടെയും കമ്പനികളുടെ ബ്രാഞ്ചുകളുടെയും രജിസ്ട്രഷനുകള്‍ ഉടമകള്‍ക്ക് ഇതോടെ വളരെ പെട്ടെന്ന് തന്നെ ഓണ്‍ലൈനായി റദ്ദാക്കാനാകും. സ്‌പോണ്‍സര്‍മാര്‍ക്ക് സ്ഥാപനം അടച്ചുപൂട്ടണമെങ്കില്‍ റജിസ്‌ട്രേഷന്‍ ഓണ്‍ലൈനായി റദ്ദാക്കിയാല്‍ മതി. അതോടെ സ്ഥാപനവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് അന്തിമമാവും. ബിനാമി ബിസിനസ് നിയമ നടപടികളിൽ നിന്ന് സ്പോൺസർമാർക്ക് രക്ഷപ്പെടാനും ഇത് വഴി ഒരുക്കുമെന്നതിനാൽ ഈ വഴി തിരഞ്ഞെടുക്കാൻ സഊദികളെ പ്രേരിപ്പിക്കുമെന്നാണ് മന്ത്രാലയം കണക്ക് കൂട്ടുന്നത്.
ഒരു സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന്‍ കാന്‍സല്‍ ചെയ്യണമെങ്കില്‍ നിരവധി നടപടികള്‍ ഇത് വരെ പൂർത്തിയാക്കേണ്ടിയിരുന്നു. വാറ്റ് അടക്കമുള്ള നികുതികളെല്ലാം അടച്ചു തീര്‍ക്കുന്നതോടൊപ്പം കാന്‍സല്‍ ചെയ്യാനുദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ മറ്റു ലൈസന്‍സുകളെല്ലാം ആദ്യം റദ്ദ് ചെയ്യുകയും സ്ഥാപനത്തിലുളള തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റി നല്‍കുകയും വേണമായിരുന്നു.
ഇത്തരം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമായിരുന്നു രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍, ഇപ്പോള്‍ നടപടികളെല്ലാം ലഘൂകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. റജിസ്‌ട്രേഷന്‍ കാന്‍സല്‍ ചെയ്ത ശേഷം ഉടമകള്‍ക്ക് കടകള്‍ അടച്ചൂപൂട്ടാവുന്നതാണ്. മറ്റ് നടപടികള്‍ ബാക്കിയുണ്ടെങ്കില്‍ പിന്നീട് പൂര്‍ത്തിയാക്കിയാലും മതിയെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."