ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു
ഹരിപ്പാട്: മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ചിങ്ങോലി ഡിവിഷന്‍ മെമ്പര്‍ രഞ്ജിത്ത് ചിങ്ങോലി ഏര്‍പ്പെടുത്തിയ മെറിറ്റ് ക്യാഷ് അവാര്‍ഡ് 'മയില്‍പ്പീലി 2016' നടന്നു. ചിങ്ങോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച് നിയാസ് ദേശീയപതാക ഉയര്‍ത്തി.
ഡോ. കെഅമ്പാടി ഐ.ഐ.എസ് വ്യക്തിത്വ വികസനം കരിയര്‍ ഗൈഡന്‍സ് ക്ലാസ് എടുത്തു. ഉന്നത വിദ്യാഭ്യാസവും തൊഴില്‍ സാധ്യതയും എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ മുരുകന്‍ ബാബു ക്ലാസ്സെടുത്തു. അനുമോദന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രഞ്ജിത്ത് ചിങ്ങോലി അധ്യക്ഷനായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്തു.
എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് സിനിമാതാരം സിജോ വര്‍ഗീസ് അവാര്‍ഡ് നല്‍കി. പ്ലസ് ടു വിന് ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് സൗത്ത് ഇന്ത്യന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി വിനോദ് ക്യാഷ് അവാര്‍ഡ് നല്‍കി. യുവ സാഹിത്യകാരി ആദില കബീര്‍ അനുമോദന പ്രസംഗം നടത്തി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപിന്‍ സി. ബാബു മുഖ്യപ്രഭാഷണം നടത്തി. മുതിര്‍ന്ന സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകന്‍ കുമാരനാശാന്‍ സ്മാരക സമിതി ചെയര്‍മാന്‍ എന്‍ ഉപേന്ദ്രനെ ജില്ലാ പഞ്ചായത്തംഗം ബബിതാ ജയന്‍ ആദരിച്ചു. മുഞ്ഞിനാട്ട് രാമചന്ദ്രന്‍, ജേക്കബ് തമ്പാന്‍, വി ഷുക്കൂര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദവല്ലി, വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി ശാന്തകുമാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."