നയരേഖയുമായി ബന്ധപ്പെട്ട് നടക്കുന്നത് തെറ്റായ പ്രചാരണം; കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: വക്കും മൂലയും കാണിച്ച് നയരേഖയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്നുവെന്ന് സി.പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അടിസ്ഥാന പശ്ചാത്തല വികസന മേഖലകളില്‍ കേരളം മുന്നോട്ട് പോകണം. ഇതിനാണ് സമ്മേളനത്തില്‍ അവതരിപ്പിച്ച നാലുഭാഗങ്ങളുള്ള വികസന രേഖ. രേഖ എന്താണെന്നറിയാതെയാണ് പ്രചാരണമെന്നും കോടിയേരി പറഞ്ഞു.
സര്‍ക്കാറിന്റെ പ്രവര്‍ത്തന പദ്ധതികളില്‍ കൂടി നയരേഖയിലെ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന വികസനത്തിന് സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കണമെന്നും നാടിന്റെ താത്പര്യത്തെ ഹനിക്കാത്ത മൂലധനത്തെ സ്വീകരിക്കേണ്ടിവരുമെന്നും വികസന രേഖയില്‍ പറയുന്നുണ്ട്. മാറി വരുന്ന സാമ്പത്തിക വ്യവസ്ഥയില്‍ നാടിന്റെ താത്പര്യത്തെ ഹനിക്കാത്ത മൂലധനത്തെ സ്വീകരിക്കേണ്ടിവരുമെന്നാണ് സി.പി.എം വ്യക്തമാക്കുന്നത്.
വിദ്യാഭ്യസ ആരോഗ്യ മേഖലക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള രേഖയാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. വിദേശ നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊണ്ടു വരണം. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഉടച്ച് വാര്‍ക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കണം.
വ്യവസായ മേഖലയില്‍ ഉണര്‍ന്ന് നല്‍കുന്ന പദ്ധതികള്‍ കൊണ്ട് വരണം. വ്യവസായികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."