HOME
DETAILS
MAL
എത്രയും വേഗം ഖാര്‍കീവ് നഗരം വിടണം; ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്കി എംബസി
backup
March 02 2022 | 12:03 PM
കിയവ്: റഷ്യന്‍ ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷ കണക്കിലെടുത്ത് എത്രയും വേഗം ഖാര്‍കീവ് നഗരം വിടണമെന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്കി എംബസി.
ഉക്രൈന് സമയം വൈകീട്ട് ആറിന് മുമ്പായി നിര്‍ദേശിച്ച സ്ഥലങ്ങളില്‍ ഏതുവിധേനയും എത്തിച്ചേരണമെന്ന് അറിയിപ്പ് നല്കി. ഉക്രൈനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാര്‍കീവില്‍ റഷ്യന്‍ സൈന്യം കനത്ത ആക്രമണമാണ് നടത്തുന്നത്. ഉക്രൈന് സേന ചെറുത്തുനിന്നതോടെ യുദ്ധകലുഷിതമാണ് നഗരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."