HOME
DETAILS
MAL
സംപ്രേക്ഷണ വിലക്ക്; സുപ്രിം കോടതിയെ സമീപിച്ച് മീഡിയാ വണ്‍
backup
March 02 2022 | 13:03 PM
ന്യൂഡല്‍ഹി: സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയ വണ്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന് മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് അഭിഭാഷകര്‍ വഴി നാളെ സുപ്രീം കോടതിയില്‍ ആവശ്യപ്പെടും.
ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ആവശ്യം ഉന്നയിക്കുക. സംപ്രേക്ഷണ വിലക്ക് ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്ക് എതിരെ മണിക്കൂറുകള്‍ക്കമാണ് അഭിഭാഷകരായ ഹാരിസ് ബീരാന്‍, പല്ലവി പ്രതാപ് എന്നിവര്‍ മുഖേനെ മീഡിയ വണ്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."