ഈ വർഷത്തെ ഹജ്ജിന് കൊവിഡ് വാക്സിൻ നിർബന്ധം
മക്ക: ഈ വർഷത്തെ ഹജ്ജിന് കൊവിഡ് വാക്സിൻ നിർബന്ധമാക്കുമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയത്തെ ഉദ്ധരിച്ച് സഊദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാക്സിൻ സ്വീകർച്ചവർക്ക് മാത്രമായിരുക്കും ഹജ്ജിനുള്ള അനുമതി. ഇത് സംബന്ധിച്ച നിർദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്. വിദേശ ഹാജിമാർക്കും ഇത് നിർബന്ധമായേക്കും. എന്നാൽ, ഈ വർഷം വിദേശ ഹാജിമാർ എത്തുന്നതിനെ കുറിച്ച് മന്ത്രാലയം കൂടുതൽ വിവരങ്ങൾ ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.
ഹജ്ജ് ക്രമീകരണ കമ്മിറ്റി യോഗത്തിൽ ഹജ്ജ് ആൻഡ് ഉംറ കമ്മിറ്റി ഡയരക്ടർ ജനറൽ, ഹജ്ജ്, ഉംറ ക്രമീകരണ സെക്രട്ടറി കൂടിയായ അസീരിയാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. സഊദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅയുടെ നിർദേശ പ്രകാരം ആരോഗ്യ മന്ത്രാലയ പ്രവർത്തകരിൽ നിന്നും ഹജ്ജ് സേവനത്തിന് താല്പര്യമുള്ളവരെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ആരംഭിച്ചിരുന്നു. ഇത്തരക്കാർക്കും വാക്സിൻ നിർബന്ധമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."