3,352 പേര് സുരക്ഷിതമായി നാടണഞ്ഞതായി വിദേശകാര്യ മന്ത്രാലയം
ഉക്രൈനിലെ ആക്രമണം തുടരുന്നതിനിടെ എംബസിയുടെ നിര്‍ദേശപ്രകാരം 17000ഓളം ഇന്ത്യക്കാര്‍ ഉക്രൈന് വിട്ടതായി വിദേശകാര്യമന്ത്രാലയം. ഇതില്‍ 3352 പേര് സുരക്ഷിതമായി ഇന്ത്യയിലെത്തിയെന്നു വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു.
ഉക്രൈന് രക്ഷാദൗത്യത്തിന് കൂടുതല്‍ വ്യോമസേനാ വിമാനങ്ങള്‍ സജ്ജമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ സ്വദേശികളോട് ഉടന്‍ ഖാര്‍കീവ് വിടാന്‍ നിര്‍ദേശം വന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
റഷ്യയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിര്‍ദേശം എംബസി നല്‍കിയതെന്നും അരിന്ദം ബഗ്ചി സൂചിപ്പിച്ചു. ഉക്രൈന് അതിര്‍ത്തികള്‍ക്ക് സമീപം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി താമസ സൗകര്യങ്ങളും ഭക്ഷണവും മരുന്നും ഒരുക്കിയിട്ടുണ്ടെന്നാണ് വിദേശകാര്യ വക്താവ് വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."