HOME
DETAILS

സഊദിയിൽ സ്വകാര്യ മേഖലയില്‍ ഏഴ് പ്രധാന തസ്തികകളില്‍ സ്വദേശിവത്കരണം 50 ശതമാനം കടന്നു

  
backup
March 02 2021 | 18:03 PM

2303-2

ജിദ്ദ: സഊദിയിൽ സ്വകാര്യ മേഖലയില്‍ ഏഴ് പ്രധാന തസ്തികകളില്‍ സ്വദേശിവത്കരണം 50 ശതമാനം കടന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വർഷം മൂന്നാം പാദത്തിന്റെ അവസാനത്തോടെയാണ് സ്വകാര്യ മേഖലയില്‍ ഏഴ് പ്രധാന തസ്തികകളില്‍ ഇത്രയും സ്വദേശിവത്കരണം നടപ്പാക്കിയത്. ഇതോടെ 20 ലക്ഷത്തിലേറെയാണ്(2.03 ദശലക്ഷം) രാജ്യത്തെ സ്വദേശി തൊഴിലാളികളുടെ എണ്ണം.


സ്വകാര്യ മേഖലയിലെ സഊദിവത്കരണം ഇക്കാലയളവില്‍ 23.8 ശതമാനമായതായി പ്രാദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് 'സഊദി ഗസറ്റ്' റിപ്പോര്‍ട്ട് ചെയ്തു. സഊദി ഇതര തൊഴിലാളികള്‍ 76.2 ശതമാനമാണ്. 71.9 ശതമാനവുമായി പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, പ്രതിരോധം, നിര്‍ബന്ധിത സാമൂഹിക ഇന്‍ഷുറന്‍സ് മേഖലകളാണ് സ്വദേശിവത്കരണത്തില്‍ മുമ്പിലെത്തിയത്. വിദേശ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ 71.5 ശതമാനവും ഖനന, ക്വാറി പ്രവര്‍ത്തനങ്ങള്‍ 63.2 ശതമാനവും വിദ്യാഭ്യാസം 52.9 ശതമാനവും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് 50.7 ശതമാനവും വൈദ്യുതി, ഗ്യാസ്, നീരാവി, എയര്‍ കണ്ടീഷനിങ് എന്നീ തസ്തികകളില്‍ 50.6 ശതമാനവും വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കൃഷി, വനം, മത്സ്യബന്ധനം, നിര്‍മ്മാണം, സപ്പോര്‍ട്ട് സേവനങ്ങള്‍ എന്നിവയില്‍ യഥാക്രമം 15.5 ശതമാനം, 13.5 ശതമാനം, 12 ശതമാനം എന്നിങ്ങനെയാണ് സ്വദേശിവത്കരണം നടന്നത്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍(ഗോസി) രജിസ്റ്റര്‍ ചെയ്ത സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അടിസ്ഥാനത്തിലാണ് ശതമാനം കണക്കാക്കുന്നത്. തൊഴിലുകളെ 21 സാമ്പത്തിക പ്രവര്‍ത്തനങ്ങളാക്കി ഗോസി തരംതിരിച്ചിട്ടുണ്ട്. നിര്‍മ്മാണ മേഖലയില്‍ 63.2 ശതമാനം, ജലവിതരണം, സീവേജ്, മാലിന്യസംസ്‌കരണം എന്നിവയില്‍ 26.5 ശതമാനം, മൊത്ത, ചില്ലറ വ്യാപാരം, മോട്ടോര്‍ വാഹനങ്ങളുടെയും മോട്ടോര്‍ സൈക്കിളുകളുടെയും അറ്റകുറ്റപ്പണി എന്നിവയില്‍ 23.4 ശതമാനം, ഗതാഗതവും സംഭരണവും 25.3 ശതമാനം, അക്കൊമൊഡേഷന്‍ ആന്‍ഡ് ഫുഡ് സര്‍വീസസ് 20.2 ശതമാനം എന്നിങ്ങനെയാണ് സ്വദേശിവത്കരണം നടപ്പിലാക്കിയിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  a month ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago