HOME
DETAILS

'സൈന്യത്തെ ഉടനടി പിന്‍വലിക്കണം' റഷ്യക്ക് താക്കീതുമായി യു.എന്‍ പ്രമേയം; വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യവിട്ടു നിന്നു

  
backup
March 03 2022 | 02:03 AM

world-india-abstains-on-un-resolution-deploring-russias-aggression-in-ukraine

യുനൈറ്റഡ് നാഷന്‍സ്: ഉക്രൈനില്‍ നിന്ന് റഷ്യ സൈന്യത്തെ ഉടനടി പിന്‍വലിക്കണമെന്ന താക്കീതുമായി യു.എന്‍ പൊതുസഭാ പ്രമേയം. അഞ്ചിനെതിരെ 141 വോട്ടോടെയാണ് പ്രമേയം പാസായത്. ഉക്രൈനില്‍ നിന്ന് സിവിലിയന്‍മാര്‍ക്ക് സുരക്ഷിതമായി പുറത്തുപോകാന്‍ അവസരം ഒരുക്കണമെന്നും പ്രമേയം നിര്‍ദേശിക്കുന്നു. ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് ഇന്ത്യ യുഎന്നില്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.

യുദ്ധം റഷ്യയുടെ മാത്രം സൃഷ്ടിയാണെന്ന് യു.എന്നിലെ യുക്രൈന്‍ പ്രതിനിധി സര്‍ജി സില്യത്‌സ്യ കുറ്റപ്പെടുത്തി. അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവക്കു പുറമെ തുര്‍ക്കി, കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചു. റഷ്യക്കു പുറമെ നോര്‍ത്ത് കൊറിയ, സിറിയ, എരിത്രിയ, ബെലാറൂസ് എന്നീ രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. സമാധാന ചര്‍ച്ചകളിലൂടെയുള്ള പ്രശ്‌ന പരിഹാരമാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്.

പ്രമേയം പാസായത് റഷ്യക്ക് തിരിച്ചടിയായിട്ടുണ്ട്.എന്നാല്‍ പ്രമേയം നടപ്പാക്കാന്‍ യു.എന്നിന് കഴിയില്ല. യുക്രൈന്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസം യു.എന്‍ രക്ഷാസമിതിയില്‍ കൊണ്ടുവന്ന പ്രമേയം റഷ്യ വീറ്റോ ചെയ്യുകയായിരുന്നു. പതിറ്റാണ്ടുകള്‍ക്കിപ്പുറമാണ് യു.എന്‍ പൊതുസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കുന്നത്.

അധിനിവേശം ആരംഭിച്ചതിന് ശേഷം വലിയ രീതിയിലുള്ള ഉപരോധം തീര്‍ത്ത് റഷ്യയെ ഒറ്റപ്പെടുത്താനാണ് യൂറോപ്യന്‍ രാജ്യങ്ങളടക്കം നീക്കം നടത്തിയത്. റഷ്യന്‍ ആക്രമണം എട്ടാം നാളെത്തുന്നപ്പോഴും വലിയ രീതിയിലുള്ള ഉപരോധങ്ങള്‍ തുടരുകയാണ്. റഷ്യയിലെയും ബെലറൂസിലെയും എല്ലാ പദ്ധതികളും ലോകബാങ്ക് നിര്‍ത്തിവച്ചു. യൂറോപ്യന്‍ യൂണിയന്‍ 22 മുതിര്‍ന്ന ബെലറൂസ് സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി.

പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ബള്‍ഗേറിയ, സ്ലൊവാക്യ, റൊമേനിയ എന്നീ രാജ്യങ്ങള്‍ റഷ്യയിലുള്ളരണ്ട് അന്താരാഷ്ട്ര ബാങ്കുകളില്‍ നിന്ന് പിന്‍വാങ്ങി. യൂറോപ്യന്‍ യൂണിയന്‍ ഏഴ് റഷ്യന്‍ ബാങ്കുകളെ ആഗോള സ്വിഫ്റ്റ് നെറ്റ്‌വര്‍ക്കില്‍ നിന്ന് ഒഴിവാക്കി. അഴിമതിക്കാരായ റഷ്യക്കാരെ കണ്ടെത്താന്‍ പുതിയ ടാസ്‌ക് ഫോഴ്‌സ് ആരംഭിക്കുമെന്ന് യുഎസ് വ്യക്തമാക്കി. റഷ്യയുടെ എണ്ണ ഇറക്കുമതിക്കെതിരായ ഉപരോധവും യുഎസ് തുടരും.

ഡിഎച്ച്എല്‍ കൊറിയര്‍ സര്‍വീസുകള്‍ റഷ്യയിലും ബെലറൂസിലും സര്‍വീസ് നിര്‍ത്തിവെച്ചു.

റഷ്യക്കെതിരായ ഉപരോധത്തിനൊപ്പം ഉക്രൈന് സഹായവാഗ്ദാനങ്ങളും പലരും നല്‍കുന്നുണ്ട്.1,000 രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ലോകാരോഗ്യസംഘടന അടിയന്തരമായി ഉക്രൈന്‍ അതിര്‍ത്തി രാജ്യമായ പോളണ്ടിലെത്തിക്കും. ചെല്‍സി ഫുട്‌ബോള്‍ ക്ലബ് വില്‍പ്പന നടത്തിക്കിട്ടുന്ന തുക ഉക്രൈനില്‍ ആക്രമണം നേരിട്ടവര്‍ക്ക് നല്‍കുമെന്ന് റഷ്യന്‍ വ്യവസായി റോമന്‍ അബ്രമോവിച്ചും വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  21 minutes ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  43 minutes ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  an hour ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  an hour ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  11 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  11 hours ago