HOME
DETAILS

എന്തുകൊണ്ട് ഉക്രൈൻ?

  
backup
March 03 2022 | 03:03 AM

4563-45612

കരിയാടൻ
കൊവിഡ് പ്രതിസന്ധിയിൽനിന്ന് ലോകം സാവകാശം മോചനം നേടിക്കൊണ്ടിരിക്കെ ആഗോളതലത്തിൽ തന്നെ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കത്തക്കവിധം യൂറോപ്പിൽ അപ്രഖ്യാപിത യുദ്ധം ആരംഭിച്ചിരിക്കുന്നു. സമ്പദ്‌രംഗത്ത് വെല്ലുവിളികൾ ഏറെ ഉയർത്തുന്ന അയൽരാഷ്ട്രമായ ഉക്രൈനിൽ റഷ്യ നടത്തുന്ന ഭീകരതാണ്ഡവമാണ് ലോകത്തെ ഭയപ്പെടുത്തുന്നത്. പോരാട്ടം നടക്കുന്നത് അങ്ങകലെ കിഴക്കൻ യൂറോപ്പിലാണെങ്കിലും ഉക്രൈനിനെയും റഷ്യയെയും ഇറക്കുമതിയിൽ ഏറെ ആശ്രയിക്കുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങൾക്കും അവിടെ നടക്കുന്ന യുദ്ധം ഭീഷണിയായി വരുന്നു. എണ്ണവില എട്ടു വർഷത്തിനിടയിൽ ഏറ്റവും അധികമായ വർധിച്ചുകഴിഞ്ഞു. രൂപയുടെ വില കുറഞ്ഞുകൊണ്ടിരിക്കുന്നു. സ്വർണവില 15 മാസത്തെ ഏറ്റവും വലിയ ഉയരത്തിലാണ്. വ്യാപാര മേഖലയെ ഇത് ഏറെ തളർത്തുമെന്ന കാര്യത്തിലും സംശയമില്ല.


കൊച്ചു രാജ്യമായ ഉക്രൈനെ നശിപ്പിച്ചു നാനാവിധമാക്കിയ റഷ്യ ചർച്ചയ്ക്ക് തയാറാണെന്ന് ലോകത്തോട് പറയുന്നുണ്ടെങ്കിലും അതിന് ഉപാധികൾ വച്ചതോടെ സംഘർഷം പെട്ടെന്ന് ഒഴിഞ്ഞുമാറുന്നതിന്റെ ലക്ഷണങ്ങൾ കാണുന്നില്ല. മഹാശക്തിയായി അറിയപ്പെടുന്ന റഷ്യ എന്തുകൊണ്ടാണ് അയൽരാജ്യമായ ഉക്രൈനിൽ കിരാതമായ റോക്കറ്റ് വർഷവും കഠിനമായ ബോംബ് വർഷവും നടത്തുന്നതെന്ന് ചിന്തിക്കുന്നവരുണ്ടാകാം. നാലര കോടി ജനങ്ങൾ മാത്രമുള്ള ഉക്രൈനെ ലോക മഹാശക്തികളിൽ ഒന്നായി വാഴ്ത്തപ്പെട്ട റഷ്യ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്. ചരിത്രം നമ്മെ കുറേ പിന്നിലേക്കു കൊണ്ടുപോകുന്നു.


ഒന്നാം ലോക മഹായുദ്ധാനന്തരം അമേരിക്കയെ വെല്ലുന്ന രാഷ്ട്രയമായി യു.എസ്.എസ്.ആർ വളർന്നു. മാർക്സും എംഗൽസും ലെനിനും സ്റ്റാലിനുമൊക്കെയാണ് അതിനെ പാലൂട്ടി വളർത്തിയത്. എന്നാൽ 1990 പിറന്നതോടെ യു.എസ്.എസ്.ആർ തകരാൻ തുടങ്ങി. ഒടുവിൽ 15 സ്വതന്ത്ര രാഷ്ട്രങ്ങളായി മാറി. അതിനു തുടക്കം കുറിച്ച രാജ്യങ്ങളിൽ ഒന്നായി ഉക്രൈൻ ചരിത്രത്തിൽ സ്ഥാനം നേടുകയും ചെയ്തു. ഇങ്ങനെയൊരു ചരിത്രപശ്ചാത്തലവും പിന്നിലുണ്ട്.


കമ്യൂണിസ്റ്റ് ചൈനയും റഷ്യയുമായി അതിർത്തി പങ്കുവയ്ക്കുന്ന ഏതാനും ചെറു രാജ്യങ്ങളും ഒഴിച്ചാൽ ഉക്രൈനിൽ റഷ്യ നടത്തുന്ന പൈശാചികമായ കടന്നുകയറ്റത്തെയും ക്രൂരമായ ബോംബിങ്ങിനെയും വിമർശിക്കാത്ത ലോകരാജ്യങ്ങൾ ഏറെ ഇല്ല. എന്നാൽ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ശക്തനായ പ്രസിഡൻ്റ് എന്ന വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ജോ ബൈഡൻ ഓങ്ങുകയും മോങ്ങുകയും ചെയ്യുന്നതല്ലാതെ അടിക്കാൻ തയാറല്ല. അമേരിക്കയുടെ ഈ നാൽപത്താറാമത്തെ പ്രസിഡൻ്റ് നേതൃത്വം നൽകുന്ന നാറ്റോ എന്ന നോർത്ത് അത്‌ലാന്റിക് ട്രിറ്റി ഓർഗനൈസെഷനിലെ മുപ്പതോളം അംഗരാഷ്ട്രങ്ങൾക്കും പ്രസ്താവന ഇറക്കാൻ മാത്രമേ നേരമുള്ളൂ. നിഷ്പക്ഷമെന്നോ ചേരിരഹിതമെന്നോ വിലയിരുത്തപ്പെട്ട ഇന്ത്യക്കു പോലും ഇരുപതിനായിരത്തിലധികം വരുന്ന ഇന്ത്യക്കാരെ രക്ഷിച്ചെടുക്കാൻ പ്രയാസമാണ്.
മോസ്‌കോ തലസ്ഥാനമായി നിലകൊള്ളുന്ന റഷ്യ ഉക്രൈനെക്കാൾ മൂന്നിരട്ടി ജനങ്ങളെ തീറ്റിപ്പോറ്റുന്ന നാടാണ്. കഷ്ടിച്ച് 875 കിലോമീറ്റർ് മാത്രം അകലെയുള്ള ഉക്രൈൻ തലസ്ഥാനമായ കീവിനെ ഭയപ്പെടുത്താൻ റഷ്യക്ക് ഏറെ അധ്വാനമൊന്നും വേണ്ട എന്നാർക്കും തോന്നാം. എന്നാൽ കാത്തുനിൽക്കാൻ റഷ്യ തയാറല്ല.


യു.എസ്.എസ്.ആറിൻ്റെ തകർച്ചയ്ക്ക് ശേഷവും റഷ്യൻ ചായ്‌വ് തന്നെയായിരുന്നു ഉക്രൈൻ പ്രകടമാക്കിയത്. എന്നാൽ 2004-2006 കാലഘട്ടത്തിൽ നടന്ന ഓറഞ്ച് വിപ്ലവത്തെ തുടർന്ന് സാവകാശം അമേരിക്കൻ ചേരിയിലേക്ക് മാറിക്കൊണ്ടിരുന്നത് റഷ്യ കണ്ടു. 1949ൽ സ്ഥാപിതമായ നാറ്റോ സഖ്യത്തിലേക്ക് ചേരാൻ ശ്രമങ്ങൾ ആരംഭിച്ചു. ഉക്രൈൻ തീർത്തും റഷ്യയുടെ കണ്ണിലെ കരടായി. പകവിട്ടാൻ തക്കം പാർത്തു നിന്ന റഷ്യ ഉക്രൈനിൽ നിന്ന് രണ്ടു പ്രവിശ്യകളെ കൂട്ടിച്ചേർത്ത് ലോകത്തിലെ ഏറ്റവും വലിയ ആണവ അപകടമുണ്ടായ ചെർണോബിൽ ഉൾപ്പെട്ട പ്രദേശങ്ങൾ പിടിച്ചടുത്തു.
കഴിഞ്ഞ നവംബറിൽ തന്നെ ഉക്രൈൻ അതിർത്തിയിൽ പതിനായിരത്തിലേറെ വരുന്ന സൈനികരെ രഹസ്യമായി വ്യന്യസിച്ചിരുന്നു. മാസങ്ങളായി അവർ ഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്നു. ഇക്കഴിഞ്ഞ ആഴ്ച ലോകത്തെ മുഴുവൻ ഞെട്ടിച്ച് ഉക്രൈനിൽ ബോംബ് വർഷിക്കുകയും ചെയ്തു. വിദ്യാർഥികളടങ്ങുന്ന ഇരുപതിനായിരത്തോളം ഇന്ത്യക്കാർ താമസിക്കുന്ന തെക്ക് കിഴക്കൻ പ്രദേശത്ത് മിന്നലാക്രമണം നടത്തി. ആളുകൾ രക്ഷപ്പെടാനുള്ള മാർഗങ്ങൾ തേടി നടക്കവെ തലസ്ഥാനമായ കീവിലെ രാജ്യന്തര വിമാനത്താവളം അടക്കുകയും മൂന്ന് വിമാനത്താവളങ്ങൾ ബോംബിട്ടു തകർക്കുകയും ചെയ്തു. കമ്യൂണിസ്റ്റ് ചൈനയല്ലാതെ കാര്യമായി മറ്റാരുടെയും പിന്തുണ റഷ്യക്ക് ഇനിയും ലഭിച്ചിട്ടില്ല. ഐക്യരാഷ്ട്രസഭ സെക്രട്ടറി ആന്റോണിയോ ഗുട്ടറാസ് തന്നെ പറഞ്ഞത് തന്റെ കാലഘട്ടത്തിന്റെ ഏറ്റവും സങ്കടകരമായ ഒരധ്യായമാണിതെന്നാണ്.


നാറ്റോ സഖ്യം സംശയിച്ചുനിൽക്കുകയും ഇന്ത്യ അടക്കമുള്ള മറ്റു രാജ്യങ്ങൾ ഉദാസീനത അവലംബിക്കുകയും ചെയ്യുമ്പോൾ ഉക്രൈൻ പ്രസിഡൻ്റ് വളാദ്മിർ സലോൻസ്‌കി ദൃഢനിശ്ചയത്തോടെ പറഞ്ഞു; ഒരു കാരണവശാലും സ്വാതന്ത്ര്യം അടിയറവയ്ക്കില്ല, പൗരന്മാർക്കെല്ലാം ആയുധം നൽകും. ജപ്പാൻ, കാനഡ, ആസ്ത്രേലിയ തുടങ്ങിയ ഏതാനും രാജ്യങ്ങൾ റഷ്യക്കെതിരേ ഉപരോധം ഏർപ്പെടുത്തുകയും ഉക്രൈനിൽ നിന്ന് പിന്മാറണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡൻ്റിനോട് ആവശ്യപ്പെടുകയും ചെയ്തങ്കിലും ബോംബാക്രമണം നിർബാധം തുടരുകയാണ്.
എന്നാൽ തനിക്ക് ആരെയും വകവെയ്‌ക്കേണ്ടതില്ല എന്ന തരത്തിലാണ് വ്ളാദ്മിർ പുടിൻ്റെ നീക്കങ്ങൾ. അമേരിക്കയും ബ്രിട്ടനും സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടും കുലുങ്ങാത്ത ആളാണ് അദ്ദേഹം. പുടിനു കച്ചവടക്കണ്ണാണെന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. കാരണം അദ്ദേഹം മനസിലാക്കിയ ഉക്രൈൻ റഷ്യയെക്കാൾ വളരെ ചെറുതാണെങ്കിലും ഏറെ സാമ്പത്തിക ഭദ്രതയുള്ള രാജ്യമാണ്. അവരെ സഹായിക്കാൻ അമേരിക്ക പോലും വരില്ലെന്നും അദ്ദേഹം കണക്ക് കൂട്ടിവച്ചിരിക്കുന്നു. 20 വർഷത്തെ അധിനിവേശത്തിന് ശേഷം അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻമാറേണ്ടി വന്നത് അമേരിക്കയെ ഭയപ്പെടുത്തുന്നുണ്ടാവാം. പ്രസിഡൻ്റിന്റെ പദവിയിലേക്കുള്ള തന്റെ രണ്ടാമത്തെ വരവിൽ റഷ്യയെ ഒന്ന് കൈപിടിച്ചുയർത്തണമെന്ന് പുടിൻ ആഗ്രഹിക്കുന്നുണ്ടാകണം. സ്റ്റാലിനു പിന്നാലെ നികിതാ ക്രൂഷ്‌ചേവിന്റെ ഭരണത്തിൽ ഏകാധിപത്യത്തിലേക്ക് കൂപ്പുകുത്തിയ കമ്യൂണിസ്റ്റ് റഷ്യയ്ക്ക് ഇന്ന് ലോക രംഗത്ത് പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതിയാണല്ലൊ. ഇതിൽ നിന്ന് കരകയറാൻ എന്ത് വഴിയെന്നന്വേഷിച്ചു കൊണ്ടിരിക്കവെയാണ് പുടിന് ഉക്രൈൻ കീഴടക്കലാണ് മാർഗമെന്ന ബോധോദയം ഉണ്ടായത്. നേരത്തെ രഹസ്യന്വേഷണ മേധാവിയും പ്രാധാനമന്ത്രിയും ഒക്കെയായിരുന്ന പുടിൻ ഇന്ന് റഷ്യൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് വീണ്ടും എത്തിയതാണ്.


ഉക്രൈനിന്റെ വിഭവസമൃദ്ധിയും പുടിനെ അസൂയാലുവാക്കാതിരിക്കുന്നില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് യൂറോപ്പിന്റെ ഈ ഭാഗത്ത് ഏറ്റവും വലിയ മികവ് കാട്ടിയ രാജ്യമാണിത്. ഇന്ത്യയിൽ നിന്നു തന്നെ ഒരുപാട് വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ടല്ലോ. യുറേനിയം അയിരുകൾ യൂറോപ്പിൽ ഏറ്റവും അധികമുള്ളത് ഉക്രൈനിലാണ്. ടൈറ്റാനിയം അയിരുകൾ കൂടുതലുള്ള രണ്ടാമത്തെ രാജ്യവും. ഇരുന്നൂറ്റി മുപ്പത്ത് മില്ല്യൻ ടൺ ഇരുമ്പയിരുള്ള ഈ നാട് ലോകത്ത് ഇന്ധനത്തിലും രണ്ടാമത്തെ രാജ്യമാണ്. സൂര്യകാന്തി എണ്ണയുടെ കയറ്റുമതിയിൽ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഈ രാജ്യം. ബാർലിയുടെ കാര്യത്തിൽ രണ്ടാം സ്ഥാനം. ചോളം ഉൽപാദനത്തിൽ മുന്നാം സ്ഥാനം. കോഴിമുട്ട ഉൽപാദനത്തിൽ പോലും ഒമ്പതാം സ്ഥാനത്താണ്. ഉക്രൈന് ലോകജനസംഖ്യയുടെ ഭക്ഷ്യാവശ്യങ്ങൾ നിറവേറ്റാൻ കഴിയും. 75,000 ടൺ ഉൽപാദനത്തോടെ തേൻ രംഗത്ത് അഞ്ചാം സ്ഥാനത്തുള്ള ഈ രാജ്യം ഗോതമ്പിന്റെ കാര്യത്തിൽ എട്ടാം സ്ഥാനത്താണ്. 142 മില്യൻ ക്യൂബിക്ക് മീറ്ററുമായി പ്രകൃതി വാതക രംഗത്ത് നാലാം സ്ഥാനത്താണ്. അണുശക്തിയിലെ എട്ടാം സ്ഥാനം, യൂറോപ്പിൽ ഉക്രൈൻ മൂന്നാം സ്ഥാനത്താണ്. ഉരുക്കുൽപാദനത്തിൽ പത്താം സ്ഥാനത്തുള്ള ഈ രാജ്യം ഇരുമ്പയിര് കയറ്റുമതി മേഖലയിൽ ലോകത്ത് തന്നെ മൂന്നാം സ്ഥാനത്താണ്. കളിമൺ കയറ്റുമതിയിലും ടൈറ്റാനിയം കയറ്റുമതിയിലും നാലാം സ്ഥാനത്തും. ഇതെല്ലാം വച്ചുനോക്കുമ്പോൾ ഉക്രൈനിൽ നിന്ന് കൈയെടുക്കാൻ റഷ്യ തയാറാവണമെങ്കിൽ ലോക മനഃസാക്ഷി ഒന്നായി തന്നെ ഉണരേണ്ടിയിരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  4 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  4 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  5 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  6 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  6 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  6 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  6 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  6 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  7 hours ago