സഊദിയിൽ ഫാർമസയിലും കൊവിഡ് വാക്‌സിൻ ലഭ്യമാകും
റിയാദ്: സഊദിയിൽ ഫാര്മസിയിലും കൊവിഡ് വാക്‌സിൻ ലഭ്യമാക്കുന്നതിനു കരാർ ഒപ്പ് വെച്ചു. ആദ്യ ഘട്ടമെന്നോണം അൽദവ ഫാർമസിയിലാണ് വാക്‌സിൻ ലഭ്യമാകുക. ഇതിനയായുള്ള കരാറിൽ അൽദവ ഫാർമസിയുമായി ഒപ്പ് വെച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അൽദവ ഫാർമസിയുടെ രാജ്യത്തെ മുഴുവൻ ബ്രാഞ്ചുകളിലും വാക്‌സിനേഷൻ സംവിധാനം ഉണ്ടാകും. എന്നാൽ, എന്ന് മുതലാണ് ഇത് ലഭ്യമാക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. രാജ്യത്തെ മുഴുവൻ പൗരന്മാർക്കും സ്വീകരിക്കാവുന്ന തിയ്യതികൾ പിന്നീട് അറിയിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊ വിഡ് വൈറസ് വ്യാപനം രാജവ്യാകമായി പൂർണ്ണമായും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
നിലവിൽ രാജ്യത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ സ്വിഹതീ ആപ്ലിക്കേഷൻ മുഖേന രജിസ്റ്റർ ചെയ്തവർക്ക് ആരോഗ്യ മന്ത്രാലയം നേരിട്ടാണ് വാക്‌സിൻ വിതരണം നടത്തുന്നത്. രാജ്യത്തെ മുഴുവൻ പ്രധാന നഗരികളിലും ചെറു പട്ടണങ്ങളിലും ഇതിന്റെ സെന്ററുകൾ ഉയർന്നു കഴിഞ്ഞു. ദിനം പ്രതി ആയിരക്കണക്കിന് ആളുകൾക്കാണ് ഇപ്പോൾ വാക്‌സിൻ നൽകുന്നത്. ഈ വർഷാവസാനത്തോടെ രാജ്യത്തെ മുഴുവൻ ആളുകൾക്കും വാക്‌സിൻ വിതരണം നൽകുന്നതിനുള്ള നടപടികളുമായാണ് മന്ത്രാലയം മുന്നോട്ട് പോകുന്നത്.
അതേസമയം, കുട്ടികൾ, ഗർഭിണികൾ എന്നിവർക്ക് വാക്‌സിൻ നൽകുന്നതിന് ഇത് വരെ അനുമതി നനൽകിയിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. തുടർ പഠനങ്ങൾ പൂർത്തിയാകുന്നത് വരെ നിരോധനം തുടരും. മൊബൈൽ കുത്തിവയ്പ്പു ടീമുകൾക്ക് പുറമെ രാജ്യത്ത് 350 വാക്സിനേഷൻ കേന്ദ്രങ്ങളുമായാണ് വാക്സിൻ പ്രവർത്തനം വിപുലീകരിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് വാക്‌സിൻ സ്വീകരിച്ച് രണ്ടാഴ്ച പിന്നിട്ടാൽ പിന്നെ ക്വാറന്റൈൻ ആവശ്യമില്ലെന്നും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."