സഊദിയിൽ എയർപോർട്ടുകളിലും വാക്സിൻ ഉടൻ ലഭ്യമായേക്കും
റിയാദ്: സഊദിയിൽ എയർപോർട്ടുകളിലും വാക്സിനുകൾ ഉടൻ ലഭ്യമായേക്കുമെന്ന് സൂചന. ഗൾഫ് ഹെൽത്ത് കൗൺസിൽ പബ്ലിക് ഹെൽത്ത് ഡയറക്റ്റർ ഡോ: അഹ്മദ് അൽ അമ്മാർ ആണ് ഇത് സംബന്ധിച്ച അഭിപ്രായം പറഞ്ഞത്. ജോൺസർ ആൻഡ് ജോൺസൻ വാക്സിൻ സമീപ ഭാവിയിൽ തന്നെ എയർ പോർട്ടുകളിൽ ലഭ്യമായേക്കുമെന്നാണ് ഇദ്ദേഹം റൊട്ടാന ഖലീജിയ ചാനലിൽ നടന്ന പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കിയത്. ആവശ്യമായ സുരക്ഷാ പരിശോധനകൾ പൂർത്തിയായി അംഗീകാരം ലഭ്യമാകുന്നതോടെയായിരിക്കും ഇപ്രകാരമൊരു തീരുമാനം പ്രഖ്യാപിക്കപ്പെടുക. നിലവിൽ ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ ഉപയോഗത്തിന് സഊദി അറേബ്യ അംഗീകാരം നൽകിയിട്ടില്ല.
ഒറ്റ ഡോസ് വാക്സിൻ, വിലക്കുറവ്, സൂക്ഷിക്കാനുള്ള എളുപ്പം തുടങ്ങിയവയാണ് ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ് വാക്സിനെ വ്യത്യസ്തമാക്കുന്നത്. ഇക്കാരണത്താൽ തന്നെ ഭാവിയിൽ എയർപോർട്ടുകളിലും ഇതിനുള്ള സാധ്യതയാണ് കണക്കുന്നതെന്നു അദ്ദേഹം പറഞ്ഞു .ഫൈസർ, ഓക്സ്ഫോർഡ് വാക്സിനുകൾ ഒറ്റ ഡോസ് കൊണ്ട് തന്നെ കാര്യമായ ലക്ഷ്യം കാണാൻ കഴിഞ്ഞതായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."