സ്വര്‍ണ വിലയില്‍ നേരിയ കുറവ്; പവന് 38000ല്‍ താഴെയായി
തിരുവനന്തപുരം:സ്വര്‍ണ വിലയില്‍ നേരിയ കുറവ്.കഴിഞ്ഞ ദിവസം 800 രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്ന് 320 രൂപ കുറഞ്ഞു. 37,840 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. കഴിഞ്ഞദിവസം 38,000 കടന്നിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 4730 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
അതേസമയം ഉക്രൈന്- റഷ്യ യുദ്ധം അടക്കമുള്ള ആഗോളതലത്തിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര് എത്തുന്നതാണ് കഴിഞ്ഞദിവസങ്ങളില്‍ വില ഉയരാന്‍ ഇടയാക്കിയത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. യുദ്ധം തുടങ്ങിയതിനു പിന്നാലെ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മാത്രം പവന് ആയിരം രൂപയാണ് കൂടിയത്. 37,800 രൂപ രേഖപ്പെടുത്തി കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."