"എന്തുകൊണ്ട് ഇന്ത്യയിലെ ഒരു മുസ്ലിം റിപ്പോര്‍ട്ടര്‍ 150 ദിവസമായി ജയിലില്‍ കഴിയുന്നു" സിദ്ദീഖ് കാപ്പനെ ജയിലിലടച്ചത് വിഷയമാക്കി അല്‍ജസീറ റിപ്പോര്‍ട്ട്
ദോഹ: മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പനെ 150 ദിവസമായി തടവിലിട്ടതിനെ ചോദ്യംചെയ്ത് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ അല്ജസീറയില് റിപ്പോര്‍ട്ട്. എന്തുകൊണ്ട് ഇന്ത്യയിലെ ഒരു മുസ്ലിം റിപ്പോര്‍ട്ടര്‍ 150 ദിവസമായി ജയിലില്‍ കഴിയുന്നു എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടില്‍ ഹത്രാസില്‍ ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ചെന്ന നിരവധി റിപ്പോര്ട്ടര്മാരില് ഒരാളായിരുന്നു സിദ്ദിഖ് കാപ്പനെന്ന് ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ അറസ്റ്റ് ചെയ്യുമ്പോള്‍ കാപ്പന് മാധ്യമപ്രവര്‍ത്തകനാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് യു.പി പൊലിസിലെ അഡീഷനല്‍ സൂപ്രണ്ട് ശ്രിഷ് ചന്ദ്ര അല്‍ജസീറയോട് പറഞ്ഞു. കോടതിരേഖകള്‍ പ്രകാരം കാപ്പനുമേല്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളേ ചുമത്തിയിരുന്നുള്ളൂവെന്നും അദ്ദേഹത്തെ കസ്റ്റഡിയില്‍ വയ്ക്കാനായി കൂടുതല്‍ ഗുരുതരമായ കുറ്റങ്ങള്‍ പിന്നീട് ചേര്‍ക്കുകയായിരുന്നുവെന്നും അല്‍ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."