HOME
DETAILS
MAL
നല്ല കുടുംബം നല്ല സമൂഹത്തെ വാര്‍ത്തെടുക്കും: ജസ്റ്റിസ് കുര്യന് ജോസഫ്
backup
August 19 2016 | 01:08 AM
തൊടുപുഴ : നല്ല കുടുംബം നല്ല സമൂഹത്തെ വാര്‍ത്തെടുക്കുമെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫ് പറഞ്ഞു.
തൊടുപുഴയില്‍ ആരംഭിച്ച ക്രൈസ്തവ സാംസ്ക്കാരിക സ്ഥാപനമായ സാന്താ കാസയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബങ്ങളില്‍ നിന്നാണ് വ്യക്തിയുടെ വികാസം ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു . ഫിനിഷിംഗ് സ്കൂളിന്റെ ഉത്ഘാടനം പി.ജെ ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു . ഫാ .ജോസ് പുള്ളോപ്പിള്ളില്‍ ,ഫാ .ജോസഫ് കൊച്ചുപറമ്പില്‍ ,ഫാ .കുര്യന് പുത്തന്‍പുരയില്‍ , മുനിസിപ്പല്‍ കൗണ്‍സിലര്‍ ഗോപാലകൃഷ്ണന് , ബാര്‍ കൗണ്‍സില്‍ ചെയര്മാന് അഡ്വ .ജോസഫ് ജോണ്‍, അഡ്വ .ബിജു പറയന്നിലം , ഡെല്‍സി ലൂക്കാച്ചന് ,നിഷ സോമന് പ്രസംഗിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."