ഉത്തര്‍പ്രദേശില്‍ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; ബി.ജെ.പി മികച്ച വിജയം കൈവരിക്കുമെന്ന് യോഗി, വോട്ട് രേഖപ്പെടുത്തി
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.10 ജില്ലകളിലായി 57 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.676 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇന്ന് ജനവിധി തേടും. രാവിലെ എട്ടരയോടെ തന്നെ ഗോരഖ്പൂര്‍ മണ്ഡലത്തിലെത്തി യോഗി ആദിഥ്യനാഥ് വോട്ട് രേഖപ്പെടുത്തി.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ബിജെപി റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നും ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ വന്‍തോതില്‍ സീറ്റുകള്‍ നേടും. നിയമസഭാ തെരഞ്ഞെടുപ്പില്‍ 300 സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
https://twitter.com/ANINewsUP/status/1499214468613816320
18 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു സിറ്റിംഗ് മുഖ്യമന്ത്രി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 2004ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അന്നത്തെ മുഖ്യമന്ത്രി മുലായം സിങ്് യാദവ് ഗുന്നൗറില്‍ മത്സരിച്ചതാണ് അവസാനത്തെ സംഭവം. അതിന് ശേഷം മുഖ്യമന്ത്രിമാരായവരെല്ലാം നിയമസഭാ കൗണ്‍സിലിലൂടെ ആ സ്ഥാനത്തെത്തിയവരാണ്.
യോഗി ആദിത്യനാഥിന് പുറമെ ബിജെപി വിട്ട മുന്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യ, സമാജ് വാദി പാര്‍ട്ടി നേതാവ് രാം ഗോവിന്ദ് ചൗധരി, യോഗി ആദിത്യ നാഥിനെതിരെ മത്സരിക്കുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്, പിസിസി പ്രസിഡന്റ് അജയ്കുമാര്‍ ലല്ലു എന്നിവരും ഇന്ന് ജനവിധി തേുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."