എയര്‍ ഇന്ത്യ ഓഫിസ് ഉപരോധം: റിയാസിനും ടിവി രാജേഷിനും ജാമ്യം
കോഴിക്കോട്: എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ച സമരവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ സെക്രട്ടറി മുഹമ്മദ് റിയാസ്, ടി.വി. രാജേഷ് എം.എല്‍.എ., ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറി പി.പി ദിനേശന് എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
രണ്ട് ആള് ജാമ്യത്തിലും വിചാരണ വേളയില്‍ മുടങ്ങാതെ കോടതിയില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലുമാണ് കോഴിക്കോട് കോടതി ജാമ്യം നല്‍കിയത്.
എയര്‍ ഇന്ത്യാ മേഖലാ ഓഫിസിലേക്ക് 2010 സെപ്റ്റംബര്‍ ആറിനു നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് കഴിഞ്ഞ ദിവസം ഇരുവരെയും ജെ.സി.എം കോടതി റിമാന്‍ഡ് ചെയ്തത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ ക്രിമിനല്‍ കേസുകളില്‍ ജാമ്യമെടുക്കുന്നതിന്റെ ഭാഗമായി ഇന്നലെ അഡ്വ. പി.വി ഹരി മുഖേന കോടതിയില്‍ ഹാജരായ പ്രതികള്‍ നല്കിയ ജാമ്യഹരജി തള്ളി കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. കേസില്‍ വാറന്‍ഡ് പുറപ്പെടുവിച്ചിട്ടും ദീര്‍ഘകാലം ഹാജരാകാതിരുന്നതിന്റെ പേരിലാണ് നടപടി ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."