സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കാനും ആലോചനയുണ്ട്. സജി ചെറിയാനും, വി.എന്‍ വാസവനും സെക്രട്ടറിയേറ്റില്‍ വന്നേക്കും. തിരുവനന്തപുരത്ത് നിന്ന് എം. വിജയകുമാര്‍,കടകം പളളി സുരേന്ദ്രന്‍ എന്നിവരും പരിഗണനയിലുണ്ടെന്നാണ് വിവരം.
നിലവില്‍ എറണാകുളം ജില്ലാ സെക്രട്ടറിയായ സി.എന്‍ മോഹനന്‍ സെക്രട്ടേറിയറ്റില്‍ വന്നാല്‍ സ്വരാജ് എറണാകുളം ജില്ലാ സെക്രട്ടറി ആയേക്കും. പി. കരുണാകരന്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് ഒഴിയുമ്പോള്‍ സതീഷ് ചന്ദ്രന്റെ പേരാണ് സെക്രട്ടേറിയറ്റില്‍ പരിഗണനയില്‍. മുഹമ്മദ് റിയാസോ എ.എം ഷംസീറോ സെക്രട്ടേറിയറ്റിലേക്ക വന്നേക്കുമെന്നും സൂചനയുണ്ട്. നാളെ ഉച്ചയോടുകൂടി മാത്രമേ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം പാര്‍ട്ടി സംസ്ഥാന സമിതി കൈക്കൊള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."