ദുബൈ സ്കൂളുകളില്‍ പുതിയ അധ്യയന വര്‍ഷവും ഫീസ് കൂടില്ല
ദുബൈ: ദുബൈയിലെ സ്വകാര്യ സ്കൂളുകളില്‍ ഈ അധ്യയന വര്‍ഷവും ഫീസ് കൂടില്ല. 2022-23 അക്കാദമിക വര്‍ഷത്തിലും ഫീസ് വര്‍ധിപ്പിക്കാന്‍ അധികൃതര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണിത്. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക ഏറെ ആശ്വാസകരമാണ് നടപടി. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ദുബൈയില്‍ സ്കൂള്‍ ഫീസ് വര്‍ധിക്കാത്തത്.
എജ്യൂക്കേഷന്‍ കോസ്റ്റ് ഇന്‍ഡക്സും ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്മെന്റ് അതോരിറ്റിയും നടത്തുന്ന പരിശോധന അടിസ്ഥാനമാക്കിയാണ് സ്കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കുക. ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെന്ററാണ് എജ്യുക്കേഷന്‍ കോസ്റ്റ് ഇന്‍ഡക്സ് തയ്യാറാക്കുന്നത്. ഇത്തവണത്തെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചും ഫീസ് വര്‍ദ്ധിപ്പിക്കേണ്ടതില്ലെന്ന തീരുമാനമാണ് അധികൃതര്‍ കൈക്കൊണ്ടത്. 2021 ഫെബ്രുവരി മുതല്‍ ദുബൈയിലെ സ്വകാര്യ സ്കൂളുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം 5.8 ശതമാനം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 21 പുതിയ സ്കൂളുകള്‍ കൂടി ആരംഭിച്ചിരുന്നു. ദുബൈ എമിറേറ്റിലെ സ്വകാര്യ സ്കൂളുകളുടെ എണ്ണം നിലവില്‍ 215 ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."