സമ്പൂര്‍ണ ഇ- സാക്ഷരതാ പദ്ധതിക്ക് തുടക്കമായി
കരിമണ്ണൂര്‍: നെടുമറ്റം ഗവണ്മെന്റ് യു.പി സ്കൂളില്‍ സമ്പൂര്‍ണ ഇ-സാക്ഷരതാ പദ്ധതിക്ക് തുടക്കമായി.
സ്കൂള്‍ പി.ടി.എയുടെ ആഭിമുഖ്യത്തില്‍ വിവര വിനിമയ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ ആശയങ്ങള്‍ എല്ലാ രക്ഷിതാക്കള്‍ക്കും പകര്‍ന്നു നല്‍കുന്നതിനാണ് പദ്ധതി ആരംഭിച്ചത്.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജോയ്സ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു.
കര്‍ഷകദിനാചരണത്തിന്റെ ഭാഗമായി സ്കൂള്‍ കാര്‍ഷിക ക്ലബിന്റെ ആഭിമുഖ്യത്തില്‍ മഴമറയില്‍ നടത്തുന്ന ജൈവ പച്ചക്കറി വിളവെടുപ്പും പച്ചക്കറി തൈ വിതരണവും കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ആന്റണിയും സ്കൂള്‍ ജൈവ വൈവിധ്യ പാര്‍ക്ക് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലൂസി ജെയിംസും ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് വര്‍ഗീസ് തോമസ് അധ്യക്ഷനായി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെയ്സമ്മ പോള്‍സണ്‍, പഞ്ചായത്തംഗം സുജാത സലികുമാര്‍, നെടുമറ്റം സഹകരണ ബാങ്ക് പ്രസിഡന്റ് സാബു കേശവന്, എംപിടിഎ പ്രസിഡന്റ് ബോബി കൃഷ്ണ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."