ദമാം ചേലേമ്പ്ര കൂട്ടായ്മക്ക് പുതിയ നേതൃത്വം
ദമാം: ചേലേമ്പ്ര കൂട്ടായ്മയുടെ 14ാം വാർഷികവും ജനറൽ ബോഡിയും ഉമ്മുൽസാഹിക്കിലെ ജാസ്മിൻ റിസോർട്ടിൽ ചേർന്നു. ഷൈബാൻ ഇബ്നു മുനീർ ഖിറാഅത്ത് നടത്തി. ചെമ്പന്‍ നസീർ അധ്യക്ഷത വഹിച്ചു. ഫ്ലൈ സെഡ് ട്രാവല്‍സ് സി ഇ ഒ യും എസ് ഐ സി സഊദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ അബദുറഹ്മാൻ അറക്കൽ ഉദ്ഘാടനം നിർവഹിച്ചു. സലാം മങ്ങാട്ടയിൽ റിപ്പോർട്ടും സലാം കെ എൻ വരവ് ചിലവും അവതരിപ്പിച്ചു. ദമാം ക്രിമിനല്‍ കോര്‍ട്ട് പരിഭാഷകന്‍ മുഹമ്മദ് നജാത്തിആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.സ്ഥാപക ഭാരവാഹികളായ ഹുസൈന്‍ കുമ്മാളിയെയും ആഷിഖ് റഹ്മാനെയും ചടങ്ങിൽ ആദരിച്ചു. മഹ് ഷൂക്ക് ചേലേമ്പ്ര സ്വാഗതം പറഞ്ഞു.
കീഴുപറബ് കൂട്ടായ്മ ചെയര്‍മാന്‍ ജൗഹർ കുനിയില്‍ പുതിയ കമ്മിറ്റിയുടെ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
2022-2024 കമ്മറ്റിയുടെ ചെയർമാനായി ഹുസ്സൈൻകുമ്മാളിയെയും പ്രസിഡൻ്റായി ചെമ്പന്‍ മുനീറിനെയും ജനറല്‍ സെക്രട്ടറിയായി മങ്ങാട്ടയിൽ എം കെ അബ്ദുൽ സലാമിനെയും ട്രഷററായി മഹ്ഷൂഖ് റഹ്മാനെയും തിരെഞ്ഞെടുത്തു. പുതിയ കമ്മിറ്റിക്ക് ആശംസകള്‍ അര്‍പ്പിച്ച് മുജീബ് കൊളത്തൂര്‍ സംസാരിച്ചു,
പതിനാലാം വാർഷികവുമായി ബന്ധപ്പെട്ട കലാകായിക മത്സരങ്ങൾ നടന്നു. വിവിധ മത്സരങ്ങളിള്‍ റസാഖ് ചോലക്കര, മഹ്റൂഫ്, ഷഹ്മ, ജുമാന, സലാം പിസി, എന്നിവർ വിജയികളായി. ചേലേമ്പ്ര കൂട്ടായ്മയുമായി എന്നും സഹകരിച്ചിരുന്ന ഷംസു കരുളായി, ജാഫർ പുതുക്കോട്, ഇർഷാദ് പൂവന്നൂർ പള്ളി എന്നിവരെ കൂട്ടായ്മ ആദരിച്ചു. ആശിഖ് റഹ്മാൻ, ചെമ്പൻ നസീർ, എൻ കെ സലാം, എ വി ഷുക്കൂര്‍, ഹബീബ് സിഎം, സാഹിർ, സാദിഖ് അലി, നാസർ കുടുക്കിൽ, സെയ്ത്, തുടങ്ങിയവര്‍ പരിപാടിക്ക് നേത്യത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."