HOME
DETAILS
MAL
കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തില്‍ 81 ശതമാനം ഫലപ്രാപ്തി
backup
March 03 2021 | 16:03 PM
ന്യുഡല്‍ഹി: ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണ ഫലത്തില്‍ 81 ശതമാനം ഫലപ്രാപ്തി. മൂന്നാംഘട്ട സുരക്ഷാ പരീക്ഷണം പൂര്‍ത്തിയാക്കാതെ കൊവാക്‌സിന് അടിയന്തര അനുമതി നല്‍കിയതില്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മൂന്നാമത്തെ ഫലവും പുറത്തുവന്നത്. 25800 പേരില്‍ നടത്തിയ പരീക്ഷണത്തില്‍ വാക്‌സീന്‍ 81 ശതമാനം പേരിലും രോഗ പ്രതിരോധശേഷിക്ക് സഹായിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡിനും കൊവാക്‌സീനുമാണ് രാജ്യത്ത് അടിയന്തര ഉപയോഗ അനുമതി ലഭിച്ചത്. കൊവിഷീല്‍ഡിന് 71 ശതമാനമാണ് ഫലപ്രാപ്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."