HOME
DETAILS

ബാലു വധക്കേസിലെ പ്രതികളെ വെറുതെ വിട്ടു ഒരമ്മയുടെ കണ്ണീരു പതിഞ്ഞ നിയമയുദ്ധത്തിലൂടെ ശ്രദ്ധ നേടിയ കേസിന് താല്‍ക്കാലിക അന്ത്യം

  
backup
August 19 2016 | 02:08 AM

%e0%b4%ac%e0%b4%be%e0%b4%b2%e0%b5%81-%e0%b4%b5%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86


തൊടുപുഴ:  കോണ്‍ഗ്രസ് നേതാവായിരുന്ന ബാലുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടതോടെ ഒരു അമ്മയുടെ കണ്ണീരു പതിഞ്ഞ നിയമയുദ്ധത്തിലൂടെ ശ്രദ്ധ നേടിയ കേസിന് താല്‍ക്കാലികമായെങ്കിലും അന്ത്യം. കേസില്‍ ശിക്ഷിക്കപ്പെട്ട എട്ടു സി.പി.എം പ്രവര്‍ത്തകര്‍ നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി വിധി. ബാലുവിന്റെ അമ്മ മുനിയമ്മ നല്‍കിയ സ്വകാര്യ ഹരജിയിലാണ് പ്രതികള്‍  ശിക്ഷിക്കപ്പെട്ടത്.
ഐ.എന്‍.ടി.യു.സി സംസ്ഥാന നേതാവായിരുന്ന എം.ബാലസുബ്രഹ്മണ്യം എന്ന ബാലുവിനെ  2004 ഒക്‌ടോബര്‍ 20ന്  വണ്ടിപ്പെരിയാര്‍  പട്ടുമല ചൂരുളപ്പാട്ടില്‍   പൊതുയോഗത്തില്‍ സംസാരിച്ചുകൊണ്ടു നില്‍ക്കെ കൊലപ്പെടുത്തുകയായിരുന്നു.  ഇതിന് ഒരു വര്‍ഷം മുമ്പ്   സി.പി.എം ലോക്കല്‍ സെക്രട്ടറി  അയ്യപ്പദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ബാലു.
ബാലുവിനെ  വധിച്ച കേസിലെ പ്രതികളായ എട്ട് സി.പി.എംകാര്‍ക്കും ജീവപര്യന്തം ശിക്ഷ നേടിക്കൊടുത്തത് 77ാം വയസില്‍ അമ്മ മുനിയമ്മ നടത്തിയ  നിയമയുദ്ധമായിരുന്നു. അല്ലെങ്കില്‍ പ്രായോഗിക  നേട്ടത്തിനായി നേതാക്കള്‍ രാഷ്ട്രീയ ശത്രുക്കളോട് സന്ധി ചെയ്തപ്പോള്‍, തെളിവില്ലാതെ ഒടുങ്ങുന്ന പതിവ് രാഷ്ട്രീയ കൊലപാതകക്കേസുകളുടെ ഗതി ഇതിനും വരുമായിരുന്നു.
ചുരുളപ്പാട്ട് പൊതുയോഗത്തില്‍ പ്രസംഗിച്ചുകൊണ്ടു നിന്ന വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റു കുടിയായ ബാലുവിനെ ജീപ്പിലെത്തിയ പ്രതികള്‍ വേദിയില്‍ നിന്നും വലിച്ചിറക്കി വെട്ടിയും അടിച്ചുമാണ് കൊലപ്പെടുത്തിയത്.
2008 ഓഗസ്റ്റ് നാലിനാണ് കേസിന്റെ വിചാരണ തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങിയത്.
72 പ്രോസിക്യൂഷന്‍ സാക്ഷികളില്‍ 28 പേരും വിചാരണയുടെ ആദ്യഘട്ടത്തില്‍ തന്നെ കൂറുമാറി. അയ്യപ്പദാസ് വധക്കേസിലെ പ്രതികളായിരുന്നു ബാലു കൊലക്കേസിലെ സാക്ഷികള്‍. അയ്യപ്പദാസ് വധക്കേസിലെ സാക്ഷികളാകട്ടെ സി.പി.എം പ്രവര്‍ത്തകരും. രണ്ട് കേസിലും എതിരായ വിധിയുണ്ടായാല്‍ ഇരുകൂട്ടര്‍ക്കും ശിക്ഷ ലഭിക്കുമെന്ന ചിന്തയില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ പരസ്പരം ഒത്തുകളിച്ചതായി പറയുന്നു.  രണ്ട് കേസിലെയും സാക്ഷികളെ കൂട്ടത്തോടെ കൂറുമാറ്റി പ്രതികളെ രക്ഷപ്പെടുത്തുകയെന്ന തന്ത്രം അവര്‍ സ്വീകരിച്ചു.
ഈ ഘട്ടത്തിലാണ് മുനിയമ്മ നീതി തേടി ഹൈക്കോടതിയിലെത്തുന്നത്. നീതീപൂര്‍വമല്ലാതെ തൊടുപുഴ കോടതിയില്‍ നടക്കുന്ന വിചാരണ തടഞ്ഞ് കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അവര്‍ ഹരജി നല്‍കി.
ഇതേ തുടര്‍ന്ന് വിചാരണ തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവായി. ഹൈക്കോടതി ആവശ്യപ്രകാരം ഇടുക്കി അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഗ്രേസിക്കുട്ടി ജേക്കബ് നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രോസിക്യൂഷന്‍ സാക്ഷികള്‍ പ്രതിഭാഗവുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് സാക്ഷികളുടെ കൂട്ടകൂറുമാറ്റമെന്ന് വ്യക്തമാക്കി. ഇതോടെ ഹൈക്കോടതി കേസിന്റെ വിചാരണ എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റി.
ഒപ്പം കേസിന്റെ ഗതിയും മാറി. പ്രതികള്‍ ശിക്ഷിക്കപ്പെട്ടെന്ന് മാത്രമല്ല, വണ്ടിപ്പെരിയാര്‍ ഐ.എന്‍.ടി.യു.സി മുന്‍ സെക്രട്ടറി സജി ജേക്കബ്, വണ്ടിപ്പെരിയാര്‍ കിടങ്ങൂര്‍ ഊടത്തില്‍ സുനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെ കളളസാക്ഷി പറഞ്ഞതിന് കോടതി കേസെടുക്കുകയും ചെയ്തു.
ബാലു വധത്തിന് കാരണമായ അയ്യപ്പദാസ് വധക്കേസിലെ പ്രതികളെ  സാക്ഷികളുടെ കൂറുമാറ്റത്തിന്റെ ഫലമായി തെളിവില്ലാതായതിനാല്‍  കോടതി വെറുതെ വിടുകയും ചെയ്തു. മകന്റെ ഘാതകരെ തുറുങ്കിലടക്കാന്‍ നടത്തിയ നിയമപോരാട്ടത്തിലൂടെ ശ്രദ്ധേയയായ മുനിയമ്മ 2010 ഡിസംബര്‍ 26ന് അന്തരിച്ചു.
സി.പി.എം നേതാവ് എം.എം മണിയുടെ വിവാദ പ്രസംഗത്തില്‍ ബാലു വധവും പരാമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബാലു വധക്കേസ് തുടരന്വേഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago