ആക്രമണം തുടരുമെന്ന് പുടിൻ ആയിരങ്ങൾ കൊല്ലപ്പെട്ടേക്കാമെന്ന് യു.എൻ
മോസ്‌കോ
ഉക്രൈന് നേരെയുള്ള ആക്രമണം ഒരാഴ്ച പിന്നിട്ടിട്ടും ലക്ഷ്യംകാണാത്ത സാഹചര്യത്തിൽ ആക്രമണം കൂടുതൽ ശക്തമാക്കാനൊരുങ്ങി റഷ്യ.
യാതൊരു ദാക്ഷിണ്യവുമില്ലാതെ ഉക്രൈൻ സേനക്കു നേരെയുള്ള ആക്രമണം തുടരുമെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രഖ്യാപിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള ഫോൺ സംഭാഷണത്തിനു ശേഷമാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്.
സമാധാന ചർച്ച നീളുന്നത് റഷ്യയുടെ ആവശ്യങ്ങൾ കൂടാനിടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. കൂടുതൽ ശക്തമായ ആക്രമണം നടക്കാനിരിക്കുന്നേയുള്ളൂവെന്ന് മാക്രോൺ പറഞ്ഞു.
ഉക്രൈൻ പൂർണമായി പിടിച്ചെടുക്കാനാണ് പുടിൻ പദ്ധതിയിടുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. സാധാരണക്കാർ കൊല്ലപ്പെടുന്നത് ഒഴിവാക്കണമെന്ന് മാക്രോൺ ആവശ്യപ്പെട്ടെങ്കിലും തനിക്ക് യാതൊരു ഉറപ്പും നൽകാനാകില്ലെന്നാണ് പുടിൻ പ്രതികരിച്ചത്. ഉക്രൈനിൽ ആയിരക്കണക്കിനു പേരുടെ ജീവൻ അപകടത്തിലാണെന്ന് യു.എൻ സെക്രട്ടറി ജനറൽ ഗുട്ടറസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."