കൊവിഡ്: മരിച്ചവരിൽ 92 ശതമാനവും വാക്‌സിനെടുക്കാത്തവർ-കേന്ദ്രം
ന്യൂഡൽഹി
2022ൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരിൽ 92 ശതമാനം പേരും വാക്‌സിനെടുക്കാത്തവരെന്ന് കേന്ദ്രസർക്കാർ. രാജ്യത്ത് കൊവിഡ് തരംഗങ്ങൾക്ക് തുടർച്ചയുണ്ടാവാതിരുന്നത് വിപുലമായ വാക്‌സിനേഷൻ യജ്ഞം കൊണ്ടാണെന്നും ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ പറഞ്ഞു.
കൊവിഡ് വാക്‌സിന്റെ ആദ്യഡോസ് രോഗപ്രതിരോധത്തിന് 98.9 ശതമാനം ഫലപ്രദമാണെന്നും രണ്ടാം ഡോസ് 99.3 ശതമാനം ഫലപ്രാപ്തി നേടിത്തരുമെന്നും ഐ.സി.എം.ആർ ഡയരക്ടർ ജനറൽ ഡോ. ബൽറാം വിശദീകരിച്ചു.
രാജ്യത്ത് 15നും 18നും ഇടയിൽ പ്രായമുള്ളവരിൽ 74 ശതമാനം പേരും കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് എടുത്തിട്ടുണ്ടെന്നും രണ്ടുഡോസും സ്വീകരിച്ചവർ 39 ശതമാനം വരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്ത് ഒമിക്രോൺ തരംഗം 18 ദിവസം മാത്രമാണ് മൂർധന്യത്തിൽ നിന്നത്. 24 ദിവസങ്ങൾക്കു ശേഷം കേസുകൾ കുറഞ്ഞു. ലോകത്തെ ആകെ കൊവിഡ് കേസുകളിൽ 0.7 ശതമാനം മാത്രമാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തതെന്നും ആരോഗ്യ മന്ത്രാലയം ജോ. സെക്രട്ടറി ലുവ് അഗർവാൾ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."