എ.കെ ശശീന്ദ്രന് മാറിനില്‍ക്കണമെന്ന് ഒരു വിഭാഗം; എന്‍.സി.പി യോഗത്തില്‍ ഉന്തും തള്ളും
കോഴിക്കോട്: മന്ത്രി എ.കെ ശശീന്ദ്രനെ വീണ്ടും എലത്തൂരില്‍ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി കോഴിക്കോട് ചേര്‍ന്ന എന്‍.സി.പി ജില്ലാ നേതൃയോഗത്തില്‍ ഉന്തും തള്ളും. എലത്തൂര്‍ മണ്ഡലത്തില്‍ എ.കെ ശശീന്ദ്രന് വീണ്ടും സ്ഥാനാര്‍ഥിത്വം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തി. മണ്ഡലത്തില്‍ ഇനി യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും ആവശ്യമുയര്‍ന്നു.
ശശീന്ദ്രന് അനുകൂലികള്‍ എതിര്‍ത്തതോടെ വാക്കേറ്റം കയ്യാങ്കളിയിലെത്തി. മാണി സി. കാപ്പന്റെ ചുവടുമാറ്റത്തെത്തുടര്‍ന്ന് ശശീന്ദ്രനെതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗം രംഗത്തെത്തിയ സാഹചര്യത്തില്‍ കൂടിയായിരുന്നു യോഗം.
എലത്തൂരില്‍ രണ്ട് തവണയടക്കം എട്ട് പ്രാവശ്യം നിലവില്‍ ശശീന്ദ്രന് മത്സരിച്ചിട്ടുണ്ട്. തുടര്‍ന്നായിരുന്നു ഇത്തവണ മാറി നില്ക്കട്ടെ എന്ന നിര്‍ദേശം വന്നത്. തര്‍ക്കമുണ്ടായാല്‍ മണ്ഡലം സി.പി.എം ഏറ്റെടുക്കുമെന്ന ആശങ്കയും ഉണ്ട്.
സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന് മാസ്റ്റര്‍ എ.കെ ശശീന്ദ്രന് അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."