HOME
DETAILS
MAL
താല്‍ക്കാലികക്കാരുടെ സ്ഥിരപ്പെടുത്തലില്‍ ഹൈക്കോടതി സ്റ്റേ
backup
March 04 2021 | 07:03 AM
കൊച്ചി: വിവിധ സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ വകുപ്പുകളില്‍ 10 വര്‍ഷമായി ജോലി ചെയ്ത താല്‍ക്കാലിക ജീവനക്കാരെ സര്‍വീസില്‍ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാരിന്റെ വിവിധ ഉത്തരവുകള്‍ മരവിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്.
32ല്‍ അധികം സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ വകുപ്പുകളില്‍ ആയിരുന്നു സ്ഥിരപ്പെടുത്തല്‍ നടപടി പുരോഗമിച്ചിരുന്നത്. മുതിര്‍ന്ന അഭിഭാഷകനായ ജോര്‍ജ് പൂന്തോട്ടമാണ് പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി ഹാജരായത്. ജസ്റ്റിസ് ദേവന് രാമചന്ദ്രന് നടപടി മരവിപ്പിച്ച് ഉത്തരവിട്ടു. സര്‍ക്കാരിന് വിഷയത്തില്‍ നോട്ടീസ് അയക്കാനും ഉത്തരവിലുണ്ട്.
12ാം തീയതി കോടതി ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും. അതുവരെ തുടര്‍നടപടികള്‍ പാടില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."