സി.സി ടി.വി കാമറ മോഷണം പോയതായി പരാതി
ചങ്ങനാശേരി : തൊഴില്‍ മന്ത്രാലയത്തിന്റെ വെക്കേഷണല്‍ ട്രെയിനിങ് കേന്ദ്രമായ ബേബിജോണ്‍ മെമ്മോറിയല്‍ കോളജില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറ മോഷണം പോയതായി പരാതി. ചങ്ങനാശേരി റവന്യു ടവ്വറില്‍ 11 വര്‍ഷമായി ഒന്നാം നിലയില്‍ 12 മുറികളിലായി പ്രവര്‍ത്തിക്കുന്ന കോളജിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ച ക്യാമറയാണ് സാമൂഹ്യവിരുദ്ധര്‍ കവര്‍ന്നത്. ഉദ്ദ്യോഗാര്‍ത്ഥികളുടെ പഠനസൗകര്യത്തിനായി സ്ഥാപിച്ചിട്ടുള്ള കമ്പ്യൂട്ടര്‍ മുറിയുടെ പൂട്ട് പൊളിക്കുവാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് റൂമുകളുടെ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന കാമറയാണ് മോഷണം പോയത്.
ബേബിജോണ്‍ മെമ്മോറിയല്‍ കോളജില്‍ മുമ്പ് പഠിപ്പിച്ചിരുന്ന മൂന്നുപേര്‍ക്ക് സംഭവമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. മൂന്ന് പുരുഷ അദ്ധ്യാപകര്‍ യോഗ്യത സര്‍ട്ടിഫിക്കേറ്റുകള്‍ ഹാജറാക്കാത്തതിനെ തുടര്‍ന്ന് കോളജില്‍ നിന്നും ഒഴിവാക്കിയിരുന്നതായും ക്ഷുഭിതരായ ഇവര്‍ റവന്യു ടവ്വറില്‍ പ്രവര്‍ത്തിക്കുന്ന ബേബിജോണ്‍ മെമ്മോറിയല്‍ കോളജിനു സമീപം ഒരുമുറി വാടകയ്ക്ക് എടുത്ത് മറ്റൊരു പേരില്‍ ഒരു ട്യൂഷന്‍ സെന്റര്‍ തുടങ്ങുകയും ബേബിജോണ്‍ മെമ്മോറിയല്‍ കോളജിലേക്ക് വരുന്ന വിദ്യാര്‍ത്ഥികളേയും പഠിപ്പിക്കുന്ന വനിതാ അദ്ധ്യാപകരേയും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും കോളജിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നത് നിത്യസംഭവമാണെന്ന് ആക്ഷേപമുണ്ട്. ഇതേസമയം മോഷണം നടത്തുന്നതിന്റെ ചിത്രം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."